അ​ണ്ട​ര്‍-19 സം​സ്ഥാ​ന ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ഇ​ന്നു പാ​ലാ​യി​ല്‍ തു​ട​ക്കം
Friday, December 9, 2022 10:25 PM IST
പാ​ലാ: കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 47-ാമ​ത് ഓ​ള്‍ കേ​ര​ള അ​ണ്ട​ര്‍-19 സം​സ്ഥാ​ന ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ഇ​ന്ന് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. രാ​വി​ലെ എ​ട്ടി​ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, എം​പി​മാ​രാ​യ തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജോ​സ് കെ. ​മാ​ണി, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
എ, ​ബി, സി, ​ഡി പൂ​ളു​ക​ളി​ലാ​യി 14 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ക​ണ്ണൂ​രും ഇ​ടു​ക്കി​യും 8.30ന് ​മ​ല​പ്പു​റ​വും ആ​ല​പ്പു​ഴ​യും മൂ​ന്നി​ന് ക​ണ്ണൂ​രും മ​ല​പ്പു​റ​വും 4.30ന് ​ഇ​ടു​ക്കി​യും ആ​ല​പ്പു​ഴ​യും ത​മ്മി​ലും മ​ത്സ​രി​ക്കും. ചാ​മ്പ്യ​ന്‍​ഷി​പ്പ് 17നു ​സ​മാ​പി​ക്കും. പാ​ലാ സ്‌​പോ​ര്‍​ട്ട്‌​സ് അ​ക്കാ​ദ​മി​യും ജി​വി രാ​ജ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ടീ​മു​ക​ളെ പാ​ലാ സ്‌​പോ​ര്‍​ട്സ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി കെ.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി സ്വീ​ക​രി​ച്ചു.