സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര​രോ​ഗ നി​ര്‍​ണ​യ​വും
Friday, December 9, 2022 10:25 PM IST
ക​ട​പ്ലാ​മ​റ്റം: ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ക്ക​നാ​ട് ശു​ശ്രു​ത കണ്ണാ​ശു​പ​ത്രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്നു സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പും തി​മി​ര​രോ​ഗ നി​ര്‍​ണ​യ​വും ന​ട​ത്തും. രാ​വി​ലെ 9.30 മു​ത​ല്‍ ഒ​ന്നു വ​രെ മാ​റി​യി​ടം പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പ് ഫാ. ​ജോ​മി പ​തീ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വഹി​ക്കും. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബീ​ന തോ​മ​സ്, സ​ച്ചി​ന്‍ സ​ദാ​ശി​വ​ന്‍, ആ​ന്‍​സി സ​ഖ​റി​യാ​സ്, ബി​ന്‍​സി സാ​വി​യോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജീ​ന സി​റി​യ​ക്, ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

പ്ര​വി​ത്താ​നം: പ്ര​വി​ത്താ​നം ഫൊ​റോ​ന പ​ള്ളി ഹാ​ളി​ല്‍ പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് പാ​റ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് വ​ഞ്ചി​പ്പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പാ​ലാ എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍ ക്ലാ​സെ​ടു​ക്കും. ടോമി തു​രു​ത്തി​ക്ക​ര, ബെ​ന്നി തു​ളു​വ​നാ​നി, സ​ണ്ണി തോ​ണി​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.