എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Friday, December 9, 2022 11:50 PM IST
കോ​ട്ട​യം: ല​ഹ​രിമ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. മു​ട്ട​മ്പ​ലം ഗ​ണേ​ശ​കൃ​പ സ​നി​ന്‍ സ​ന്തോ​ഷി( 21) നെ​യാ​ണു എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സ​നി​ന്‍ ല​ഹ​രിക്ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ദി​വ​സ​ങ്ങ​ളാ​യി എ​ക്‌​സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ചാ​ണു കാ​രാ​പ്പു​ഴ ഭാ​ഗ​ത്തുനി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​വൈ. ചെ​റി​യാ​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ ഡി. ​മ​നോ​ജ്കു​മാ​ര്‍, ക​ണ്ണ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ വി​പി​ന്‍ പി. ​രാ​ജേ​ന്ദ്ര​ന്‍, ശ്യാം​കു​മാ​ര്‍, മ​നു ചെ​റി​യാ​ന്‍, ര​തീ​ഷ് കെ. ​നാ​ണു, വ​നി​താ ഓ​ഫീ​സ​ര്‍ സോ​ണി​യ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.