മു​ണ്ട​ക്ക​യ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ഓ​ട്ടോഡ്രൈ​വ​ർ ബേ​ബി​ച്ചേ​ട്ട​ൻ വി​ട​പ​റ​ഞ്ഞു
Tuesday, January 24, 2023 10:16 PM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്തി​ന്‍റെ ആ​ദ്യ​കാ​ല ഓട്ടോ ഡ്രൈ​വ​ർ വ​ണ്ട​ന്‍​പ​താ​ല്‍ അ​സം​ബ​നി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ബേ​ബി​രാ​ജ് (ബേ​ബി​ച്ചേ​ട്ട​ന്‍-72) യാ​ത്ര​യാ​യി.
മു​ണ്ട​ക്ക​യം​കാ​ർ​ക്ക് ഓ​ട്ടോ​റി​ക്ഷ​യെ​പ്പ​റ്റി കേ​ട്ടു​പ​രി​ച​യം പോ​ലു​മി​ല്ലാ​ത്ത നാ​ലു പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് ബേ​ബി​ച്ചേ​ട്ട​ൻ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി മു​ണ്ട​ക്ക​യ​ത്ത് എ​ത്തു​ന്ന​ത്. പി​ന്നീ​ട് മു​ണ്ട​ക്ക​യം​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഓ​ട്ടോ ഡ്രൈ​വ​റാ​യി ബേ​ബി​ച്ചേ​ട്ട​ൻ മാ​റി. വ​ണ്ട​ന്‍​പ​താ​ല്‍ സ്വ​ദേ​ശി​ക​ളാ​യ യൂ​സ​ഫും ബേ​ബി​യു​മാ​യി​രു​ന്നു അ​ന്ന് ഓ​ട്ടോ​സ​വാ​രി ന​ട​ത്തി​യി​രു​ന്ന​ത്. യൂ​സ​ഫ് അ​ടു​ത്ത കാ​ല​ത്ത് മ​രി​ച്ചു. ആ​ദ്യ​കാ​ല ഓ​ട്ടോ ഡ്രൈ​വ​ര്‍ എ​ന്ന പ​രി​ഗ​ണ​ന പി​ന്നീ​ട് ബേ​ബി​ക്കു മാ​ത്രം സ്വ​ന്ത​മാ​യി​രു​ന്നു.
മു​ണ്ട​ക്ക​യം ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ലെ സൗ​മ്യ​നാ​യ മു​ഖ​മാ​യി​രു​ന്നു ബേ​ബി​യു​ടെ​ത്. അ​മി​ത കൂ​ലി വാ​ങ്ങി​യെ​ന്ന് ഒ​രു​കാ​ല​ത്തും പ​രാ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഗ്രാ​മീ​ണ മേ​ഖ​യി​ലേ​ക്ക് യാ​ത്രാ ദു​രി​ത​മാ​യി​രു​ന്ന കാ​ല​മാ​യി​ട്ടും ഓ​ട്ടം വി​ളി​ച്ചാ​ല്‍ ഒ​രു മ​ടി​യു​മി​ല്ലാ​തെ ബേ​ബി​ച്ചേ​ട്ട​ന്‍ സ​വാ​രി പോ​കു​മാ​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ യു​വാ​ക്ക​ൾ ക​ട​ന്നു​വ​ന്നെ​ങ്കി​ലും ബേ​ബി​ച്ചേ​ട്ട​ന്‍റെ തി​ര​ക്ക് അ​പ്പോ​ഴും കു​റ​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.