കോട്ടയം: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ് നാളെ മുതല്‍ 28 വരെ പൊന്‍കുന്നം അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ നടക്കും. നാളെ ഉച്ചകഴിഞ്ഞു മൂന്നിനു ക്യാമ്പ് സെന്ററില്‍ ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോജ് പതാക ഉയര്‍ത്തും. തുടര്‍ന്നു ജില്ലാ സെക്രട്ടറിയറ്റ് യോഗവും നടക്കും. 27നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോര്‍ജ് അധ്യക്ഷതയില്‍ ചെയര്മാന് ഡോ. കെ.സി. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
മന്ത്രിയും പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ആന്റണി രാജു, വര്‍ക്കിംഗ് ചെയര്മാന് പി.സി. ജോസഫ്, ഡെപ്യൂട്ടി ചെയര്മാന് എ.ജെ. ജോസഫ്, വൈസ് ചെയര്മാന് വാമനപുരം പ്രകാശ് കുമാര്‍, ട്രഷറര്‍ കെ.സി. ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ഫ്രാന്‍സിസ് തോമസ്, ജയിംസ് കുര്യന്, പ്രഫ. ജേക്കബ് എം. എബ്രഹാം, റോയി വാരിക്കാട്ട്, ജോര്‍ജ് അഗസ്റ്റിന്, കൊച്ചറ മോഹനന് നായര്‍, ഏബ്രഹാം കുളമട, പി.ജെ. ടോമി, വനിത കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഖി സഖറിയ തുടങ്ങിയവര്‍ പ്രസംഗിക്കും.
സിബിസിഐ അല്മായ സമിതി സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍, സാമൂഹ്യ പ്രവര്ത്തകന് പി.ജെ. ആന്റണി എന്നിവര്‍ ക്ലാസ് നയിക്കും. 28ന് മന്ത്രി ആന്റണി രാജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.