പ​ന​മ്പാ​ലം സെ​ന്‍റ് മൈ​ക്കി​ള്‍സ് ചാ​പ്പ​ലി​ല്‍ ഇ​ന്നു വി​ശു​ദ്ധ കു​ര്‍ബാ​ന​യും നൊ​വേ​ന​യും
Tuesday, January 24, 2023 11:45 PM IST
ആ​ര്‍പ്പൂ​ക്ക​ര: കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ പ​ന​മ്പാ​ല​ത്തു​ള്ള സെ​ന്‍റ് മൈ​ക്കി​ള്‍സ് ചാ​പ്പ​ലി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന​യും മി​ഖാ​യേ​ല്‍ മാ​ലാ​ഖ​യു​ടെ നൊ​വ​നേ​യും ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​വ​ര്‍ഗീ​സ് ചി​ല​മ്പ​ട്ടു​ശേ​രി ശു​ശ്രൂ​ഷ​ക​ള്‍ക്കു നേ​തൃ​ത്വം ന​ല്കും. ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ ഇ​ന്നു ആ​ദ​രി​ക്കും.

യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം

പാ​മ്പാ​ടി: കെ​ജി കോ​ള​ജ് യൂ​ണി​യ​ൻ, ആ​ർ​ട്സ് ഫെ​സ്റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. സി​നി​മാ​താ​രം ഗാ​യ​ത്രി വ​ർ​ഷ യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ൻ ഉ​ണ്ണി ലാ​ലു ആ​ർ​ട്സ് ഡേ ​ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.
യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​കെ. ശ​ര​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​ല ഏ​ബ്ര​ഹാം, അ​ഡ്വൈ​സ​ർ ഡോ. ​തോ​മ​സ് ബേ​ബി, പ്ര​ഫ. അ​ർ​ച്ച​ന ക​ർ​ത്താ, അ​തു​ൽ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.