സ്വ​പ്ന​യാ​ത്ര​യ്ക്ക് അ​വ​ർ ഇ​ന്നു പ​റ​ക്കും, ബം​ഗ​ളൂ​രു​വി​ലേ​ക്ക്
Wednesday, January 25, 2023 10:16 PM IST
ചി​​ങ്ങ​​വ​​നം: മ​​ണ്ണി​​നോ​​ട് മ​​ല്ലി​​ടു​​ന്ന തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ റി​​പ്പ​​ബ്ലി​​ക് ദി​​ന​​മാ​​യ ഇ​​ന്ന് മാ​​ന​​ത്തൂ​​ടെ പ​​റ​​ന്നെ​​ത്തി ബം​​ഗ​​ളൂ​​രു ന​​ഗ​​രം ചു​​റ്റി​​യ​​ടി​​ക്കും. പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ 21 സ്ത്രീ​​ക​​ളാ​​ണ് ത​​ങ്ങ​​ളു​​ടെ ചി​​ര​​കാ​​ല അ​​ഭി​​ലാ​​ഷ​​മാ​​യ സ്വ​​പ്‌​​ന​​യാ​​ത്ര​​യ്ക്ക് രാ​​വി​​ലെ വി​​മാ​​ന​​ത്തി​​ല്‍ ക​​യ​​റി​​യ​​ത്. ഇ​​ന്ന് രാ​​വി​​ലെ 6.15ന് ​​നെ​​ടു​​മ്പാ​​ശേ​​രി​​യി​​ല്‍​നി​​ന്നും എ​​യ​​ര്‍ ഏ​​ഷ്യാ വി​​മാ​​ന​​ത്തി​​ലാ​​ണ് വി​​മാ​​ന യാ​​ത്ര​​യ്ക്കാ​​യി ഫ്‌​​ളൈ​​റ്റി​​ല്‍ ക​​യ​​റി​​യ​​ത്.
ഇ​​ന്ന് മു​​ഴു​​വ​​ന്‍ ബം​​ഗ​​ളൂ​​രു​​വി​​ലെ നി​​യ​​മ​​സ​​ഭാ മ​​ന്ദി​​രം, ലാ​​ല്‍​ബാ​​ഗ്, മ്യൂ​​സി​​യം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം ചു​​റ്റി​​യ​​ടി​​ച്ച് വൈ​​കി​​ട്ട് 8.45ന് ​​ഗ​​രീ​​ബ് ര​​ഥ് എ​​ക്‌​​സ്പ്ര​​സ് ട്രെ​​യി​​നി​​ല്‍ നാ​​ളെ രാ​​വി​​ലെ പ​​ന​​ച്ചി​​ക്കാ​​ട്ട് എ​​ത്തും. പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​ള​​ക്കാം​​കു​​ന്ന് വാ​​ര്‍​ഡി​​ലെ തൊ​​ഴി​​ലു​​റ​​പ്പ്, കു​​ടും​​ബ​​ശ്രീ, ഹ​​രി​​ത ക​​ര്‍​മ​​സേ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ പെ​​ടു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് എ​​ല്ലാ​​വ​​രും.
ക​​ണ്ണൂ​​രി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ വി​​മാ​​ന​​യാ​​ത്ര​​യി​​ല്‍ പ​​ക​​ർ​​ത്തി​​യ ഫോ​​ട്ടോ​​ക​​ള്‍ വാ​​ട്ട്‌​​സ്ആ​​പ്പി​​ല്‍ ക​​ണ്ട​​തോ​​ടെ​​യാ​​ണ് ഇ​​വ​​രു​​ടെ മ​​ന​​സി​​ലും ആ​​ശ​​യം രൂ​​പം കൊ​​ണ്ട​​ത്. ഇ​​തി​​നാ​​യി ഒ​​രു വ​​ര്‍​ഷം കൊ​​ണ്ട് ഇ​​വ​​ര്‍ കൂ​​ലി​​യി​​ന​​ത്തി​​ല്‍ കി​​ട്ടു​​ന്ന തു​​ക​​യി​​ല്‍ മി​​ച്ചം പി​​ടി​​ച്ച് 73,000 രൂ​​പ സ്വ​​രു​​ക്കൂ​​ട്ടി. ഈ ​​വി​​വ​​രം പ​​ഞ്ചാ​​യ​​ത്ത് ക്ഷേ​​മ​​കാ​​ര്യ സ​​മി​​തി അ​​ധ്യ​​ക്ഷ​​നും വാ​​ര്‍​ഡ് മെം​​ബ​​റു​​മാ​​യ എ​​ബി​​സ​​ണ്‍ കെ. ​​ഏ​​ബ്ര​​ഹാ​​മി​​നെ അ​​റി​​യി​​ച്ചു.
പി​​ന്നെ പെ​​ട്ടെ​​ന്നു ത​​ന്നെ ടി​​ക്ക​​റ്റു​​ക​​ള്‍ ബു​​ക്ക് ചെ​​യ്ത് യാ​​ത്ര​​യ്ക്കാ​​യു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ തു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. വാ​​ര്‍​ധ​​ക്യ​​ത്തെ മ​​റ​​ന്ന് 70 വ​​യ​​സാ​​യ​​വ​​ര്‍ വ​​രെ യാ​​ത്ര​​യി​​ലു​​ണ്ട്. ഒ​​രോ​​രു​​ത്ത​​ര്‍​ക്കും 5000 രൂ​​പ വീ​​ത​​മാ​​ണ് ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ പ​​ന​​ച്ചി​​ക്കാ​​ട്ടു നി​​ന്നും വാ​​നി​​ലാ​​ണ് നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ​​ത്.
കു​​ഴി​​മ​​റ്റം സെ​​ന്‍റ് ജോ​​ര്‍​ജ് എ​​ല്‍​പി സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​ന്‍ കൂ​​ടി​​യാ​​യ എ​​ബി​​സ​​ണും സ്ത്രീ​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തി​​നാ​​യി ഭാ​​ര്യ​​യും അ​​ധ്യാ​​പി​​ക​​യു​​മാ​​യ എം.​​സി. ബി​​ന്‍​സി​​യും ഇ​​വ​​ര്‍​ക്കൊ​​പ്പം യാ​​ത്ര​​യി​​ലു​​ണ്ട്. അ​​ടു​​ത്ത സ്വാ​​ത​​ന്ത്ര്യ ദി​​ന​​ത്തി​​ല്‍ ഡ​​ല്‍​ഹി​​യി​​ലേ​​ക്ക് പ​​റ​​ക്കാ​​നാ​​ണ് ഇ​​വ​​രു​​ടെ തീ​​രു​​മാ​​നം.