പി​​ആ​​ർ​​ഒ നി​​യ​​മ​​ന വി​​വാ​​ദം: പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു
Wednesday, January 25, 2023 10:16 PM IST
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പി​​ആ​​ർ​​ഒ നി​​യ​​മ​​നം സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​വാ​​ദ​​ത്തി​​ൽ ആ​​രോ​​പ​​ണ വി​​ധേ​​യ​​യാ​​യ യു​​വ​​തി ജി​​ല്ലാ പോ​​ലീ​​സി​​ന് ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി പോ​​ലീ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി. ചൊ​​വ്വാ​​ഴ്ച മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഓ​​ഫീ​​സി​​ലെ​​ത്തി​​യ പോ​​ലീ​​സ്, ആ​​റി​​നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ന​​ട​​ന്ന പി​​ആ​​ർ​​ഒ ഇ​​ന്‍റ​​ർ​​വ്യു​​വി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് യു​​വ​​തി​​ക്ക് അ​​യ​​ച്ചു​​വെ​​ന്ന ക​​ത്തി​​നെ സം​​ബ​​ന്ധി​​ച്ചു​​ള്ള രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു.
പോ​​ലീ​​സി​​ന്‍റെ അ​​നേ​​ഷ​​ണ​​ത്തി​​ൽ ഇ​​ന്‍റ​​ർ​​വ്യു​​വി​​നു പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ യു​​വ​​തി​​ക്കു ക​​ത്ത​​യ​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ക​​ണ്ടെ​​ത്തി​​യെ​​ന്നാ​​ണ് സൂ​​ച​​ന. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ഈ ​​യു​​വ​​തി ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ന് ഹാ​​ജ​​രാ​​കാ​​നു​​ണ്ടാ​​യ സാ​​ഹ​​ച​​ര്യ​​ത്തെ​​ക്കു​​റി​​ച്ചു പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ശ​​ക്ത​​മാ​​ക്കു​​മെ​​ന്നാ​​ണ് അ​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന​​ത്. യു​​വ​​തി​​യെ ആ​​രെ​​ങ്കി​​ലും തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ച് ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ൽ പ​​ങ്കെ​​ടു​​പ്പി​​ച്ച​​താ​​ണോ, അ​​തോ ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ൽ ഹാ​​ജ​​രാ​​കേ​​ണ്ടി​​യി​​രു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ അ​​നു​​മ​​തി​​യോ​​ടെ സം​​ഭ​​വി​​ച്ച​​താ​​ണോ​​യെ​​ന്നും പോ​​ലീ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്.
മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പി​​ആ​​ർ​​ഒ ട്രെ​​യി​​നി​​യാ​​യി​​രു​​ന്ന ഏ​​റ്റു​​മാ​​നൂ​​ർ പേ​​രൂ​​ർ സ്വ​​ദേ​​ശി​​നി​​യോ​​ടാ​​ണ് ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ന് ഹാ​​ജ​​രാ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ആ​​റി​​നാ​​ണു പി​​ആ​​ർ​​ഒ ഇ​​ന്‍റ​​ർ​​വ്യു ന​​ട​​ന്ന​​ത്.