പാ​ട​ശേ​ഖ​ര​ത്തി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഏ​രി​യ​ല്‍ സ്‌​പ്രേ ന​ട​ത്തി
Wednesday, January 25, 2023 10:20 PM IST
അ​ക​ല​ക്കു​ന്നം: സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ളു​ടെ അ​ഭാ​വം പ്ര​ക​ട​മാ​യ അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ല്‍ കാ​വും​പ​ടി തോ​ട്ടു​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഏ​രി​യ​ല്‍ സ്‌​പ്രേ ന​ട​ത്തി. ജി​ല്ലാ കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് മി​ഷ​ന്‍ ഓ​ണ്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ മെ​ക്ക​നൈ​സേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് യ​ന്ത്ര​വ​ത്കൃ​ത ആ​കാ​ശ മ​രു​ന്നു​ത​ളി ന​ട​ത്തി​യ​ത്. മ​ങ്കൊ​മ്പ് നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു കെ​എ​യു മ​ള്‍​ട്ടി മി​ക്‌​സ് സ​മ്പൂ​ര്‍​ണ എ​ന്ന സൂ​ക്ഷ്മ മൂ​ല​ക മി​ശ്രി​തം എ​ത്തി​ച്ചാ​ണ് ഏ​രി​യ​ല്‍ സ്‌​പ്രേ ന​ട​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സു​മേ​ഷ് കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ വി​നി​യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബെ​ന്നി വ​ട​ക്കേ​ടം, സി​ന്ധു അ​നി​ല്‍​കു​മാ​ര്‍, ശ്രീ​ല​ത ജ​യ​ന്‍, പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.