എ​രു​മേ​ലി​യി​ൽ മ​ത്സ്യ​ത്തി​ൽ പു​ഴു; പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Wednesday, January 25, 2023 10:20 PM IST
എ​രു​മേ​ലി: മ​ത്സ്യം വാ​ങ്ങി വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി പാ​കം ചെ​യ്യാ​ൻ ക​ര​റി​ക്കൂ​ട്ടു​ക​ൾ ഇ​ട്ട​പ്പോ​ൾ മ​ത്സ്യ​ത്തി​ൽ പു​ഴു​ക്ക​ൾ. വാ​ട്സ്ആ​പ്പി​ൽ പ​രാ​തി ല​ഭി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പു​ഴു​ക്ക​ളു​ള്ള മ​ത്സ്യം സം​ബ​ന്ധി​ച്ച് തെ​ളി​വു​ക​ളി​ല്ല. പു​ഴു​ക്ക​ൾ ഉ​ണ്ടെ​ന്ന് പ​രാ​തി അ​റി​യി​ച്ച ആ​ൾ ഈ ​മ​ത്സ്യം ക​ട​യി​ൽ തി​രി​കെ കൊ​ടു​ത്ത് പ​ണം തി​രി​ച്ചു വാ​ങ്ങി​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ൾ ഈ ​മ​ത്സ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തേ​സ​മ​യം ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ത്ത് കി​ലോ​യോ​ളം വറ്റ ഇ​ന​ത്തി​ലു​ള്ള പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.
എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ​രി​കി​ൽ കാ​യം​കു​ളം ഫി​ഷ​റീ​സ് ക​ട​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​രു​മേ​ലി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ശു​ചി​ത്വ ഗു​ണ​നി​ല​വാ​രം ക​ട​യി​ൽ ഇ​ല്ലെ​ന്നു കണ്ട െത്തി. ഇ​ത് ഉ​റ​പ്പാ​ക്കി ബോ​ധ്യ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ച്ച് ക​ട ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി. പു​ഴു​ക്ക​ളു​ള്ള മ​ത്സ്യം കി​ട്ടി​യ ആ​ൾ ഇ​ത് സം​ബ​ന്ധി​ച്ചു സാ​മ്പി​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന് ന​ൽ​കാ​തെ​യാ​ണ് പ​രാ​തി അ​റി​യി​ച്ച​തെ​ന്നും അതിനാൽ കേ​സെ​ടു​ത്തി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.