സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും
Wednesday, January 25, 2023 10:20 PM IST
കാ​ള​കെ​ട്ടി: അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യം വാ​ർ​ഷി​ക​വും യാ​ത്ര​യ​പ്പ് സ​മ്മേ​ള​ന​വും 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കും. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യാ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ർ​വീ​സി​ൽ നി​ന്നു വി​മ​രി​ക്കു​ന്ന ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ വി​ൻ​സി സി. ​ജോ​ൺ, ഇ.​എ. ആ​ന്‍റ​ണി എ​ന്നി​വ​രെ ആ​ദ​രി​ക്കും. കാ​പ്പാ​ട് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, ഫാ. ​ക്ലെ​മ​ന്‍റ് എ​ട്ടാ​ണി​യി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​മ​ല ജോ​സ​ഫ്, ഡി​ഇ​ഒ എം. ​റ​സി​ന, വാ​ർ​ഡ് മെം​ബ​ർ ബ്ലെ​സി ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
മു​രി​ക്കും​വ​യ​ൽ: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 78-മ​ത് വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ന​ട​ത്തി. ച​ട​ങ്ങി​ൽ എ​സ്എ​സ്കെ​യി​ൽ അ​നു​വ​ദി​ച്ച വെ​ർ​ച്ച​ൽ ലാ​ബി​ന്‍റെ​യും കേ​ര​ള സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. സ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട്ടു ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ബോ​യി​സ് ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് മെം​ബ​ർ പി.​കെ. പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. ക​ലാ-​കാ​യി​ക പ്ര​തി​ഭ​ക​ളെ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​ൻ. സോ​മ​രാ​ജ​നും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന തോ​മ​സ് പാ​ട്രി​ക്കി​നെ ശു​ഭേ​ഷ് സു​ധാ​ക​ര​നും ആ​ദ​രി​ച്ചു.
എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​ബി. രാ​ധാ​കൃ​ഷ്ണ​ൻ, മാ​തൃ​സം​ഗ​മം പ്ര​സി​ഡ​ന്‍റ് ഷൈ​ബി റെ​ജി, എ​സ്എ​സ്കെ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​പി​സി റീ​ബി വ​ർ​ഗീ​സ്, പി​ടി​എ​വൈ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​രേ​ഷ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ പി.​ബി. ഷ​മി, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. സു​രേ​ഷ് ഗോ​പാ​ൽ, എ​ച്ച്എം പി.​എ. റ​ഫീ​ക്ക്, രാ​ജേ​ഷ് മ​ല​യി​ൽ, ബി. ​സു​രേ​ഷ് കു​മാ​ർ, എം.​പി രാ​ജേ​ഷ്, ടി.​എ​ച്ച്. ഷീ​ജാ​മോ​ൾ, കെ.​വി. ജ​യ​ലാ​ൽ, വി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.