പാണപിലാവ് പള്ളിയിൽ
പാണപിലാവ്: സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെ മുതൽ 29 വരെ നടക്കുമെന്നു വികാരി ഫാ. ജേക്കബ് പുറ്റനാനിക്കൽ അറിയിച്ചു.
നാളെ വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. 28നു വൈകുന്നേരം 4.20ന് കഴുന്ന് പ്രദക്ഷിണം പള്ളിയിൽ എത്തും, 4.30ന് വിശുദ്ധ കുർബാന - ഫാ. ജയിംസ് പന്നാംകുഴിയിൽ, 6.30ന് പ്രദക്ഷിണം - ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ. 29നു രാവിലെ 6.45ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് റാസ കുർബാന, സന്ദേശം - ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, 6.30ന് ആകാശവിസ്മയം, രാത്രി ഏഴിന് കലാസന്ധ്യ.
വെച്ചൂച്ചിറ പള്ളിയിൽ
വെച്ചൂച്ചിറ: സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ നാളെ മുതൽ 29 വരെ നടക്കുമെന്നു വികാരി ഫാ. ജയിംസ് കിഴക്കേതകിടിയിൽ അറിയിച്ചു.
നാളെ വൈകുന്നേരം 4.15ന് കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, 5.45ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് ഗാനമേള. 28ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.30ന് പ്രദക്ഷിണം, രാത്രി ഒമ്പതിന് ആകാശവിസ്മയം. 29നു രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. സോണി മണക്കാട്ട്, 11.45ന് പ്രദക്ഷിണം.