ഇത്തിത്താനം പ്രീസ്റ്റ് ഹോം രജതജൂബിലി നിറവില്‍
Wednesday, January 25, 2023 11:30 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഇ​ത്തി​ത്താ​നം സെ​ന്‍റ് ജോ​സ​ഫ് പ്രീ​സ്റ്റ് ഹോ​മി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്നു രാ​വി​ലെ 6.25നു​ള്ള വി​ശു​ദ്ധ കു​ര്‍ബാ​ന മ​ധ്യേ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ജൂ​ബി​ലി ദീ​പം തെ​ളി​യി​ക്കും. സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, വി​കാ​രി​ജ​ന​റാ​ള്‍മാ​രാ​യ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, മോ​ണ്‍. ജെ​യിം​സ് പാ​ല​യ്ക്ക​ല്‍, മോ​ണ്‍.​വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, ചാ​ന്‍സി​ല​ര്‍ റ​വ.​ഡോ.​ഐ​സ​ക്ക് ആ​ല​ഞ്ചേ​രി, പ്രെ​ക്യു​റേ​റ്റ​ര്‍ ഫാ.​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍ എ​ന്നി​വ​രും പ്രീ​സ്റ്റ്‌​ഹോ​മി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​വ​രും സ​ഹ​കാ​ര്‍മി​ക​രാ​യി​രി​ക്കും.
1999ജ​നു​വ​രി 26ന് ​ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലാ​ണ് പ്രീ​സ്റ്റ്‌​ഹോം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​പ്പോ​ള്‍ ഇ​വി​ടെ 40 വൈ​ദി​ക​ര്‍ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്നു. ക​ട്ട​പ്പ​ന​യി​ലെ സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സി​സ്റ്റേ​ഴ്‌​സ്, എ​സ്ഡി സി​സ്റ്റേ​ഴ്‌​സ്, എ​ഫ്‌​സി​സി സി​സ്റ്റേ​ഴ്‌​സ് എ​ന്നി​വ​രു​ടെ നി​സ്തു​ല​മാ​യ സേ​വ​നം ഈ ​പ്രീ​സ്റ്റ് ഹോ​മി​ന്‍റെ വ​ള​ര്‍ച്ച​യി​ല്‍ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. വൈ​ദി​ക​ര്‍ക്കു വി​ശ്ര​മി​ക്കാ​നും പ്രാ​ര്‍ഥി​ക്കാ​നു​മു​ള്ള ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് പ്രീ​സ്റ്റ് ഹോ​മി​ന്‍റെ സ​വി​ശേ​ഷ​ത.