ജ​ല അ​ഥോ​റി​റ്റി​യു​ടെ ടാ​ങ്കും ഓ​ഫീ​സും ഉ​പ​രോ​ധി​ച്ചു
Thursday, January 26, 2023 12:02 AM IST
വെ​ള്ളൂ​ര്‍: കു​ടി​വെ​ള്ള വി​ത​ര​ണം വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ലു​ള്ള ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ ടാ​ങ്കും ഓ​ഫീ​സും ഉ​പ​രോ​ധി​ച്ചു. വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍പ്പെ​ട്ട വെ​ള്ളൂ​ര്‍ പ​മ്പ് ഹൗ​സ്, ചെ​മ്മ​ഞ്ചി, മ​ട​ത്തേ​ടം, പ​ള്ളി​ക്കു​ന്ന്, ച​ന്ദ്രാ​മ​ല, മൂ​ഴി​ക്കോ​ട്, മൂ​ഴി​ക്കോ​ട്, അ​ങ്ക​ണ​വാ​ടി ഭാ​ഗം, കോ​ട്ട​പ്പു​റം, ഇ​ര​ട്ടാ​നി​ക്കാ​വ്, കാ​ശാ​ങ്കാ​ല, പാ​റ​പ്പു​ത്തു​കാ​വ് ഭാ​ഗം, നീ​ര്‍പ്പാ​റ, ത​ട്ടു​മ്പു​റം, ആ​ഞ്ഞി​ലി​ത​റ, സി​എ​സ്‌​ഐ പ​ള്ളി ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം കി​ട്ടി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി.
പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞി​ട്ടും വെ​ള്ളം കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ജ​ല അ​ഥോ​റ​റ്റി സ്വീ​ക​രി​ക്കാ​ത്ത​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്. വെ​ള്ളൂ​ര്‍-​വെ​ളി​യ​ന്നൂ​ര്‍ പ​ദ്ധ​തി​യി​ലൂ​ടെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​ക്കും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ക്കു​മ്പോ​ള്‍ വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.
സ​മ​ര​ത്തെ തു​ട​ര്‍ന്ന് വൈ​ക്കം എ​എ​ക്സ്ഇ പി.​എ. ബാ​സ്റ്റി​ന്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍, പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കും എ​ന്ന രേ​ഖ​മൂ​ല​മു​ള്ള ഉ​റ​പ്പി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. പ​ഞ​ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. നി​കി​ത​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ അ​നി​ല്‍, അം​ഗ​ങ്ങ​ളാ​യ വി.​കെ. മ​ഹി​ളാ​മ​ണി, ഒ.​കെ. ശ്യാം​കു​മാ​ര്‍, ലൂ​ക്ക് മാ​ത്യു, കെ.​എ​ന്‍. സോ​ണി​ക, ശാ​ലി​നി മോ​ഹ​ന്‍, നി​യാ​സ് കോ​ടി​യേ​ഴ​ത്ത്, ബേ​ബി പു​ച്ചൂ​ക​ണ്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.