റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ല്‍ എ​സ്ബി കോ​ള​ജി​ല്‍നി​ന്നും അ​ര​വി​ന്ദും സാം​സ​ണും
Thursday, January 26, 2023 12:07 AM IST
ച​ങ്ങ​നാ​ശേ​രി: ഇ​ന്നു ഡ​ല്‍ഹി​യി​ല്‍ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന്, 5 (കെ) ​നേ​വ​ല്‍ യൂ​ണി​റ്റ് എ​ന്‍സി​സി​യു​ടെ കീ​ഴി​ലു​ള്ള എ​സ്ബി കോ​ളേ​ജ് സ​ബ് യൂ​ണി​റ്റി​ലെ കേ​ഡ​റ്റു​ക​ളാ​യ അ​ര​വി​ന്ദ് എ​സും സാം​സ​ണ്‍ ജോ​ര്‍ജ് മാ​ത്യൂ​സും പ​ങ്കെ​ടു​ക്കും.
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഓ​ള്‍ ഇ​ന്ത്യ ഗാ​ര്‍ഡ് ഓ​ഫ് ഓ​ര്‍ണി​ലേ​ക്കാ​ണ് അ​ര​വി​ന്ദ് .എ​സ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്രൈം ​മി​നി​സ്റ്റേ​ഴ്‌​സ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് സാം​സ​ണ്‍ ജോ​ര്‍ജ് മാ​ത്യൂ​സ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ​ത്ത് വി​വി​ധ ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് മി​ക​വ് തെ​ളി​യി​ച്ച​ശേ​ഷ​മാ​ണ് ഇ​രു​വ​രും ഡ​ല്‍ഡി​യി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
അ​ര​വി​ന്ദ്.​എ​സ് ര​ണ്ടാം വ​ര്‍ഷ ബി​എ​സ്‌​സി സു​വോ​ള​ജി വി​ദ്യാ​ര്‍ഥി​യും സാം​സ​ണ്‍ ജോ​ര്‍ജ് മാ​ത്യൂ​സ് ര​ണ്ടാം വ​ര്‍ഷ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍ഥി​യു​മാ​ണ്.
ഇ​രു​വ​ര്‍ക്കും കോ​ളേ​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ.​റെ​ജി പി. ​കു​ര്യ​നും, 5 (കെ) ​നേ​വ​ല്‍ യൂ​ണി​റ്റ് എ​ന്‍സി​സി​യു​ടെ ക​മാ​ന്‍ഡിം​ഗ് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ അ​നി​ല്‍ വ​ര്‍ഗീ​സും, അ​സോ​സി​യേ​റ്റ് എ​ന്‍സി​സി ഓ​ഫീ​സ​ര്‍ ലെ​ഫ്റ്റ​ന​ന്‍റ് സോ​ജി ജോ​സ​ഫും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.