ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലി​ത്ത​ന്‍ പ​ള്ളി​യി​ലെ പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം അ​നു​ഗ്ര​ഹ​ധ​ന്യ​ം
Thursday, January 26, 2023 12:07 AM IST
ച​ങ്ങ​നാ​ശേ​രി: ​സെ​ന്‍റ് മേ​രീ​സ് മോ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ച്ചു​പ​ള്ളി​യി​ല്‍നി​ന്നും പ​ഞ്ച​വാ​ദ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി കാ​വി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം തോ​ളി​ലേ​റ്റി കാ​വി​ല്‍ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു. എ​ണ്ണ​വി​ള​ക്കു​ക​ളു​ടെ മ​ധ്യേ പ്ര​ത്യേ​ക പീ​ഠ​ത്തി​ല്‍ സ്ഥാ​പി​ച്ച വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ല്‍ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ പു​ഷ്പ​ഹാ​രം അ​ണി​യി​ച്ചു. ത​ഹ​സി​ല്‍ദാ​ര്‍ വി​ജ​യ​സേ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ണ​ക്കി​ഴി വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ലി​നു കൈ​മാ​റി.
തു​ട​ര്‍ന്ന് ന​ട​ന്ന ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ല്‍പ്പാ​ണ് ല​ഭി​ച്ച​ത്. ച​ന്ത​ക്ക​ട​വ് കു​രി​ശു​പ​ള്ളി​യി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​പു​ര​യ്ക്ക​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍കി. രാ​ത്രി പ​ത്തോ​ടെ​യാ​ണ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ തി​രി​കെ പ്ര​വേ​ശി​ച്ച​ത്.
രാ​വി​ലെ 6.45ന് ​ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍കി. വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ.​ റ്റോ​ണി ക​രി​ക്ക​ണ്ടം എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മ്മി​ക​ത്വം വ​ഹി​ച്ചു. വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ ഫാ.​ആ​ന്‍റ​ണി മൂ​ല​യി​ല്‍, ഫാ.​ജോ​സ​ഫ് വേ​ല​ങ്ങാ​ട്ടു​ശേ​രി, ഫാ. ​റ്റോ​ണി ന​മ്പി​ശേ​രി​ക്ക​ളം, ഫാ. ​ജോ​സ് മു​ല്ല​ക്ക​രി, ഫാ.​ജോ​ണ്‍ ത​ത്ത​കാ​ട്ടു​പു​ളി​ക്ക​ല്‍, ഫാ.​നി​തി​ന്‍ അ​മ്പ​ല​ത്തി​ങ്ക​ല്‍, ഫാ.​റ്റോ​ബി​ന്‍ പു​ളി​ക്കാ​ശേ​രി, ഫാ. ​അ​ല​ന്‍ വെ​ട്ടു​കു​ഴി, ഫാ.​വ​ര്‍ഗീ​സ് പു​ളി​ക്ക​പ്പ​ട​വി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു.

വ​യ​ലി​ന്‍, ഫ്യൂ​ഷ​ന്‍
പ​രി​പാ​ടി​ക​ള്‍ ഇ​ന്ന്
ക​വ​ല​തി​രു​നാ​ള്‍ ദി​വ​സം മ​ഴ​മൂ​ലം മാ​റ്റി​വ​ച്ച ചെ​ണ്ട, വ​യ​ലി​ന്‍, ഗി​റ്റാ​ര്‍ ഫ്യൂ​ഷ​ന്‍ ഇ​ന്ന് രാ​ത്രി ഏ​ഴി​ന് ന​ട​ക്കും. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​കാ​രി ഫാ. ​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ ദേ​ശീ​യ​പ​താ​ക പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ഉ​യ​ര്‍ത്തും.