ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ന്ന് അ​യ​ല്‍ക്കൂ​ട്ട സം​ഗ​മം
Thursday, January 26, 2023 12:07 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ചു​വ​ട്- 2023 അ​യ​ല്‍ക്കൂ​ട്ട സം​ഗ​മം ന​ട​ത്തും. കു​ടും​ബ​ശ്രീ പ്ര​സ്ഥാ​നം ആ​രം​ഭി​ച്ച​തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 37 വാ​ര്‍ഡു​ക​ളി​ലാ​യാ​ണ് അ​യ​ല്‍ക്കൂ​ട്ട സം​ഗ​മം പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. അ​യ​ല്‍ക്കൂ​ട്ട അം​ഗ​ങ്ങ​ളോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളും അ​യ​ല്‍ക്കൂ​ട്ട പ​രി​ധി​യി​ലെ ഓ​ക്‌​സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍, ബാ​ല​സ​ഭാ അം​ഗ​ങ്ങ​ള്‍, വ​യോ​ജ​ന അ​യ​ല്‍ക്കൂ​ട്ട അം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ​ല്ലാം അ​യ​ല്‍ക്കൂ​ട്ട സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ശ്രീ​യു​ടെ ഒ​ഫീ​ഷ്യ​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ മു​ഖ്യ​മ​ന്ത്രി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി, ഡ​യ​റ​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദേ​ശം ന​ല്‍കും.
സം​ഗ​മ​ത്തി​ല്‍ ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ജോ​സ​ഫ്, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍മാ​രാ​യ കെ.​എം.​ന​ജി​യ, ബീ​ന ജോ​ബി, എ​ല്‍സ​മ്മ ജോ​ബ്, അ​ഡ്വ.​മ​ധു​രാ​ജ്, കു​ഞ്ഞു​മോ​ള്‍ സാ​ബു, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ​ജി.​എ​ല്‍.​എ​സ്, കൗ​ണ്‍സി​ല​ര്‍മാ​ര്‍, കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​ര്‍, മ​റ്റു പ്ര​മു​ഖ​രാ​യ വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.