പ്ര​ദ​ക്ഷി​ണ മ​ഹാ​സം​ഗ​മ​ത്തി​ല്‍ ജ്വ​ലി​ച്ച​ത് വി​ശ്വാ​സ തീ​ക്ഷ്ണ​ത
Friday, January 27, 2023 10:17 PM IST
അ​രു​വി​ത്തു​റ: നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യി​ല്‍ നി​റ​ഞ്ഞ പ്ര​ദ​ക്ഷി​ണ​മ​ഹാ​സം​ഗ​മ​ത്തി​നു പ​ന​ച്ചി​ക​പ്പാ​റ വേ​ദി​യാ​യി. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന, പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന, മ​ണി​യം​കു​ന്ന് സേ​ക്ര​ട്ട് ഹാ​ർ​ട്ട് എ​ന്നീ പ​ള്ളി​ക​ളി​ൽ​നി​ന്നും വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​മാ​ണ് പ​ന​ച്ചി​പ്പാ​റ​യി​ൽ സം​ഗ​മി​ച്ച​ത്.
ദീ​പാ​ലം​കൃ​ത​മാ​യ വീ​ഥി​യി​ലൂ​ടെ ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ മൂ​ന്നു പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള സ്വ​ർ​ണ​ക്കു​രി​ശു​ക​ളും മു​ത്തു​ക്കു​ട​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളും അ​ക​മ്പ​ടി​യാ​യി. തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ മു​ൻ​പി​ലാ​യി അ​ൻ​പ​ത് കൊ​ച്ചു​കു​ട്ടി​ക​ൾ മാ​ലാ​ഖ​മാ​രു​ടെ വേ​ഷ​ത്തി​ൽ അ​ണി​നി​ര​ന്നു.
അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ, പൂ​ഞ്ഞാ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ക​ടൂ​ക്കു​ന്നേ​ൽ, മ​ണി​യം​കു​ന്ന് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, ഫാ. ​ഡി​റ്റോ തോ​ട്ട​ത്തി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ടു​ത്ത​ടം, ഫാ. ​ലൂ​ക്കോ​സ് കൊ​ട്ടു​കാ​പ്പ​ള്ളി എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പാ​ലാ ഗു​ഡ് ഷെ​പ്പേ​ർ​ഡ് മൈ​ന​ർ സെ​മി​നാ​രി പ്ര​ഫ​സ​ർ റ​വ.​ഡോ. തോ​മ​സ് പാ​റ​ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ല​ദീ​ഞ്ഞി​നും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം ആ​കാ​ശ​വി​സ്മ​യ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.