ശ്രീശബരീശ കോളജിൽ എം​എ​സ്ഡ​ബ്ല്യു സ​മ്മേ​ള​നം
Friday, January 27, 2023 10:25 PM IST
മു​രി​ക്കും​വ​യ​ൽ: ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ലെ എം​എ​സ്ഡ​ബ്ല്യു വി​ഭാ​ഗം ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ വി.​ജി. ഹ​രീ​ഷ്കു​മാ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി എം. ​ജി​ജീ​ഷ്, അ​സി. പ്ര​ഫ. ബീ​വി​മോ​ൾ അ​സീ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യിച്ചു.
ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​അ​ര​യ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ല​അ​ര​യ മ​ഹാ​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ദി​ലീ​പ്കു​മാ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ വി.​ജി. ഹ​രീ​ഷ്കു​മാ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി എം. ​ജി​ജീ​ഷ്, അ​സി. പ്ര​ഫ. ബീ​വി​മോ​ൾ അ​സീ​സ്, അ​ന​ന്തു മു​രു​കേ​ശ​ൻ, വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.