വി​ശ്വാ​സം ദൃ​ഢ​മാ​ക​ണം: ബി​ഷ​പ് മാ​ർ സി​ൽ​വാ​നോ​സ്
Friday, January 27, 2023 10:25 PM IST
റാ​ന്നി: ലോ​ക​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും സ​ത്യ​വി​ശ്വാ​സ​ത്തെ മു​റു​കെ​പ്പി​ടി​ച്ച് ആ​ഴ​ത്തി​ലു​ള്ള ക്രി​സ്തീ​യ ജീ​വി​താ​നു​ഭ​വം സ്വ​ന്ത​മാ​ക്കാ​ൻ ഓ​രോ വി​ശ്വാ​സി​ക്കും ക​ഴി​യ​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കൂ​രി​യ ബി​ഷ​പ്പും സു​വി​ശേ​ഷ സം​ഘം ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. 59-ാമ​ത് റാ​ന്നി കാ​ത്ത​ലി​ക് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​ത്തി​ന്‍റെ കൃ​പാ​വ​ര സ്രോ​ത​സു​ക​ളി​ൽ​നി​ന്ന് കൃ​പ ഉ​ൾ​ക്കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ ഉ​പ്പാ​യും പ്ര​കാ​ശ​മാ​യും ഓ​രോ വി​ശ്വാ​സി​യും രൂ​പാ​ന്ത​രം പ്രാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ൺ​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ, സെ​ക്ര​ട്ട​റി ജെ​യ്സ​ൺ ചി​റ​യ്ക്ക​ൽ, മേ​ഖ​ലാ വി​കാ​രി ഫാ. ​ബ​ഹ​നാ​ൻ ചെ​റു​പാ​ല​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്നു വൈ​കു​ന്ന​രം 6.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ സു​വി​ശേ​ഷ സ​ന്ദേ​ശം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും. രാ​വി​ലെ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.