യാ​ത്ര​ക്കി​ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​ഞ്ഞു
Friday, January 27, 2023 11:23 PM IST
പാ​​മ്പാ​​ടി: ഡ്രൈ​​വിം​​ഗി​​നി​​ട​​യി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​റു​​ടെ ര​​ക്ത​​സ​​മ്മ​​ർ​​ദ്ദം കു​​റ​​ഞ്ഞു.
യാ​​ത്ര​​ക്കാ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി ഇ​​റ​​ക്കി​​യ ശേ​​ഷം ഡ്രൈ​​വ​​റെ പാ​​മ്പാ​​ടി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. എ​​രു​​മേ​​ലി​​യി​​ൽ നി​​ന്നു കോ​​ട്ട​​യ​​ത്തേ​​യ്ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ബ​​സ് പു​​ളി​​ക്ക​​ൽ ക​​വ​​ല​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ മു​​ത​​ൽ പു​​ഞ്ച​​വ​​യ​​ൽ സ്വ​​ദേ​​ശി​​യാ​​യ ഡ്രൈ​​വ​​ർ രാ​​ജേ​​ഷി​​ന് ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി​​യി​​രു​​ന്നു.
തു​ട​ർ​ന്ന് ക​​ണ്ട​​ക്ട​​ർ അ​​നീ​​ഷ് മോ​​നെ വി​​വ​​രം അ​​റി​​യി​​ച്ചു. പാ​​മ്പാ​​ടി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യു​​ടെ മു​​ൻ​​പി​​ൽ ബ​​സ് നി​​ർ​​ത്തി. യാ​​ത്ര​​ക്കാ​​രെ ഇ​​റ​​ക്കി​​യ​​ശേ​​ഷം രാ​​ജേ​​ഷി​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
ഡ്രൈ​​വ​​റു​​ടെ ആ​​രോ​​ഗ്യ​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണ​​ന്ന് ഡോ​​ക്ട​​ർ പ​​റ​​ഞ്ഞു.