റോ​ട്ട​റി ക്ലബ്ബിന്‍റെ ക​നി​വി​ൽ ഹുസൈനും കുടുംബത്തിനും തലചായ്ക്കാൻ ഇടമായി
Friday, January 27, 2023 11:53 PM IST
വൈ​ക്കം:​ നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ന് റോ​​ട്ട​​റി ക്ല​​ബ്ബി​ന്‍റെ ക​​നി​​വി​​ൽ സു​​ര​​ക്ഷി​​ത ഭ​​വ​​നം. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ചേ​​മ്പാ​​ല സ്വ​​ദേ​​ശി ഹു​​സൈ​​നും കു​​ടും​​ബ​​ത്തി​​നു​​മാ​​ണ് റോ​​ട്ട​​റി ക്ല​​ബ് ഓ​​ഫ് വൈ​​ക്കം ലേ​​ക്ക് സി​​റ്റി തു​​റു​​വേ​​ലി​​ക്കു​​ന്ന് ജീ​​വ​​നി​​ല​​യ​​ത്തി​​ന് സ​​മീ​​പം സ്ഥ​​ലം​വാ​​ങ്ങി വീ​​ട് ന​​വീ​​ക​​രി​​ച്ചു ന​​ൽ​​കി​​യ​​ത്.
കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ ഹു​​സൈ​​ൻ മ​​ക്ക​​ളു​​ടെ വി​​വാ​​ഹ​​ത്തി​​നാ​​യി സ്വ​​കാ​​ര്യ ധ​​ന​​മി​​ട​​പാ​​ടു​​കാ​​ര​​നി​​ൽ​നി​​ന്ന് പ​​ലി​​ശ​​യ്ക്ക് പ​​ണം വാ​​ങ്ങി​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ ഹു​​സൈ​​ൻ ഹൃ​​ദ്‌​​രോ​​ഗ ബാ​​ധി​​ത​​നാ​​യ​തോ​​ടെ പ​​ണി​​ക്കു പോ​​കാ​​ൻ ക​​ഴി​​യാ​​തെ​വ​​ന്നു. വാ​​യ്പ തി​​രി​​ച്ച​​ട​​യ്ക്കാ​​നാ​​വാ​​തെ വ​​ന്ന​​തോ​​ടെ കി​​ട​​പ്പാ​​ടം ന​​ഷ്ട​​മാ​​യി. ക​​ഴി​​ഞ്ഞ 11 വ​​ർ​​ഷ​​ത്തി​​നി​​ടെ ഭാ​​ര്യ ഹ​​സീ​​ന, മ​​ക്ക​​ളാ​​യ ഷാ​​നി​​ത, ഷ​​ബീ​​ന എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം അ​​ഞ്ചു വാ​​ട​​ക വീ​​ടു​​ക​​ളി​​ൽ താ​​മ​​സി​​ച്ചു.
റോ​​ട്ട​​റി ക്ല​​ബ് ഓ​​ഫ് വൈ​​ക്കം ലേ​​ക്ക് സി​​റ്റി സ​​ർ​​വീ​​സ് പ്രോ​​ജ​​ക്ട് ചെ​​യ​​ർ​​മാ​​ൻ ബൈ​​ജു​ മാ​​ണി ഇ​വ​രു​ടെ അ​വ​സ്ഥ ക​​ണ്ട​​തോ​​ടെ​​യാ​​ണ് ഹു​​സൈ​​ന്‍റെ​​യും കു​​ടും​​ബ​​ത്തി​ന്‍റെ​​യും ജീ​​വി​​തം മാ​​റി മ​​റി​​ഞ്ഞ​​ത്. റോ​​ട്ട​​റി ക്ല​​ബ് ഓ​​ഫ് വൈ​​ക്കം ലേ​​ക്ക് സി​​റ്റി​​യു​​ടെ മു​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ൽ​ തോ​​മ​​സ് ഇ​​ള​​മ്പാ​​ശേ​​രി ഹു​​സൈ​ന്‍റെ കു​​ടും​​ബ​​ത്തി​​ന്‍റെ ദു​​ര​​വ​​സ്ഥ മ​​ന​​സി​​ലാ​​ക്കി ത​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന വീ​​ടും സ്ഥ​​ല​​വും ഹു​​സൈ​​നും കു​​ടും​​ബ​​ത്തി​​നും ന​​ൽ​​കാ​​ൻ ത​​യാ​​റാ​​വു​​ക​​യാ​​യി​​രു​​ന്നു.
റോ​​ട്ട​​റി ക്ല​​ബ് ഓ​​ഫ് ലേ​​ക്ക് സി​​റ്റി ഒ​​ന്നേ​​കാ​​ൽ ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് വീ​​ട് താ​​മ​​സ​​യോ​​ഗ്യ​​മാ​​ക്കി. റോ​​ട്ട​​റി ക്ല​​ബ് ഓ​​ഫ് വൈ​​ക്കം ലേ​​ക്ക് സി​​റ്റി പ്ര​​സി​​ഡ​ന്‍റ് ജോ​​ണി ജോ​​സ​​ഫി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ റോ​​ട്ട​​റി ഡി​​സ്ട്രി​​ക് ഗ​​വ​​ർ​​ണ​​ർ കെ.​ ​ബാ​​ബു​​മോ​​ൻ​ ഹു​​സൈ​​ന് വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ കൈ​​മാ​​റി.
പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സോ​​ഭി​​ക, ഫ​​സ്റ്റ് ലേ​​ഡി ബീ​​ന​​ബാ​​ബു മോ​​ൻ , അ​​സി​​സ്റ്റ​​ന്‍റ് ഗ​​വ​​ർ​​ണ​​ർ സു​​ജി​​ത്ത് മോ​​ഹ​​ൻ , റോ​​ട്ട​​റി ക്ല​​ബ് സ​​ർ​​വീ​​സ് പ്രോ​​ജ​​ക്ട് ചെ​​യ​​ർ​​മാ​​ൻ ബൈ​​ജു​​മാ​​ണി, ജോ​​സ​​ഫ് ലൂ​​ക്കോ​​സ്, അ​​നി​​ൽ തോ​​മ​​സ് ഇ​​ള​​മ്പാ​​ശേ​​രി, സു​​രേ​​ഷ് കാ​​ട്ടു​​മ​​ന ,പി.​​ജി പ്ര​​സാ​​ദ്, റോ​​ട്ട​​റി ക്ല​​ബ് സെ​​ക്ര​​ട്ട​​റി മി​​നി​​ജോ​​ണി, ട്ര​​ഷ​​റ​​ർ ടി​​മി ഡെ​​യ്ൽ,റാ​​ണി ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.
വീ​​ടും സ്ഥ​​ല​​വും ന​​ൽ​​കി​​യ​​തി​​നു പു​​റ​​മേ ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡി​​ലെ ഇ​​ള​​മ്പാ​​ശേ​​രി - കു​​ന്നു​​ത​​റ റോ​​ഡി​​ലെ ത​​ക​​ർ​​ന്നു കി​​ട​​ന്ന 100 മീ​​റ്റ​​ർ ദൂ​​രം നാ​​ല​​ര ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് മ​​ണ്ണി​​ട്ട് ഉ​​യ​​ർ​​ത്തി മെ​​റ്റ​​ൽ വി​​രി​​ച്ച് ടാ​​ർ ചെ​​യ്തു. റോ​​ഡി​​ന്റെ ഉ​​ദ്ഘാ​​ട​​ന​​വും റോ​​ട്ട​​റി ഡി​​സ്ട്രി​​ക് ഗ​​വ​​ർ​​ണ​​ർ കെ.​​ബാ​​ബു​​മോ​​ൻ നി​​ർ​​വ​​ഹി​​ച്ചു.