മ​ക​രം തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യി​റ​ങ്ങും
Friday, January 27, 2023 11:54 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ന​​വ​​മൈ​​ത്രി​​യു​​ടെ​​യും മ​​ത​​സൗ​​ഹാ​​ര്‍​ദ​​ത്തി​​ന്‍റെ​​യും മ​​കു​​ടോ​​ദാ​​ഹ​​ര​​ണ​​മാ​​യി സെ​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സ് സ​​ഹ​​ദാ​​യു​​ടെ മ​​ക​​രം തി​​രു​​ന്നാ​​ള്‍ ആ​​ഘോ​​ഷി​​ച്ചു. പ്ര​​ധാ​​ന​​തി​​രു​​നാ​​ള്‍ ദി​​ന​​ത്തി​​ല്‍ ന​​ട​​ന്ന പ​​ട്ട​​ണ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പം ആ​​ദ്യം തോ​​ളി​​ലേ​​റ്റി​​യ​​ത് കാ​​വി​​ല്‍ ഭ​​ഗ​​വ​​തി ക്ഷേ​​ത്രോ​​പ​​ദേ​​ശ​​ക സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു.
ക്ഷേ​​ത്ര​​ത്തി​​ല്‍നി​​ന്നു വാ​​ദ്യാ​​ഘോ​​ഷ​​ങ്ങ​​ളു​​മാ​​യി പ​​ള്ളി​​യി​​ലെ​​ത്തു​​ക​​യും തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് അ​​ക​​മ്പ​​ടി സേ​​വി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് മ​​ക​​രം പെ​​രു​​ന്നാ​​ളി​​ന്‍റെ അ​​ത്യാ​​ക​​ര്‍​ഷ​​ണീ​​യ ഘ​​ട​​ക​​മാ​​ണ്.
ക്ഷേ​​ത്രോപ​​ദേ​​ശ​​ക സ​​മി​​തി​ പ്ര​​സി​​ഡ​​ന്‍റ് ഗി​​രീ​​ഷ് കു​​മാ​​റും സെ​​ക്ര​​ട്ട​​റി ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ നാ​​യ​​രും ചേ​​ര്‍​ന്നാ​​ണ് ഈ ​​വ​​ര്‍​ഷം ഹാ​​രാ​​ര്‍​പ്പ​​ണം ന​​ട​​ത്തി​​യ​​ത്. വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ ന​​ന്ദി​​യ​​ര്‍​പ്പി​​ച്ചു.
നാ​​ളെ കൊ​​ടി​​യി​​റ​​ക്കു​​ തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 6.45 നു​​ള്ള വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​നയ്​​ക്കു ശേ​​ഷം ക​​ഴു​​ന്ന് എ​​ഴു​​ന്നെ​​ള്ളി​​പ്പ്. വൈ​​കു​ന്നേ​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും തു​​ട​​ര്‍​ന്ന് പ​​ള്ളി ചു​​റ്റി​​യു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​വും കൊ​​ടി​​യി​​റ​​ക്കും ന​​ട​​ക്കും.