കുടും​ബ​ങ്ങ​ള്‍ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്രം: മാ​ര്‍ പെ​രു​ന്തോ​ട്ടം
Friday, January 27, 2023 11:54 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​ടും​​ബ​​ങ്ങ​​ളാ​​ണ് വി​​ശ്വാ​​സ​പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ പ്ര​​ധാ​​ന കേ​​ന്ദ്ര​​മെ​​ന്നും മാ​​താ​​പി​​താ​​ക്ക​​ള്‍ അ​തി​ന്‍റെ പ്ര​​ധാ​​ന​ ക​​ണ്ണി​​ക​​ളാ​​ണെ​​ന്നും ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.
അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ന്ന മ​​താ​​ധ്യാ​​പ​​ക നേ​​തൃ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍​ച്ച്ബി​​ഷ​​പ്. വി​​ശ്വാ​​സ​പ​​രി​​ശീ​​ല​​ന രം​​ഗ​​ത്തു​​ള്ള വെ​​ല്ലു​​വി​​ളി​​ക​​ളെ ജാ​​ഗ്ര​​ത​​യോ​​ടെ കാ​​ണാ​​ന്‍ മ​​താ​​ധ്യാ​​പ​​ക​​ര്‍​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും ആ​​ര്‍​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.
അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​ര​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ റ​​വ. ഡോ. ​​ആ​​ന്‍​ഡ്രൂ​​സ് പാ​​ണം​​പ​​റ​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ക​​രു​​ടെ ജീ​​വി​​ത​​വും ദൗ​​ത്യ​​വും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ഡോ. ​​അ​​ല​​ക്‌​​സ് ജോ​​ര്‍​ജ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍ 25,50 വ​​ര്‍​ഷ​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​വ​​ര്‍​ക്കും സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ സ​​ഭാ​​പ്ര​​തി​​ഭാ ശി​​ല്പ​​ശാ​​ല​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​വ​​ര്‍​ക്കും ആ​​ര്‍​ച്ച്ബി​​ഷ​​പ് അ​​വാ​​ര്‍​ഡു​​ക​​ള്‍ സ​​മ്മാ​​നി​​ച്ചു. സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭാ പ്ര​​തി​​ഭ അ​​വാ​​ര്‍​ഡ് നേ​​ടി​​യ കു​​ട്ടി​​ക​​ളെ പു​​ര​​സ്‌​​കാ​​രം ന​​ൽ​കി ആ​​ദ​​രി​​ച്ചു.
ഫാ. ​​ജോ​​സ​​ഫ് ഈ​​റ്റോ​ലി​​ല്‍, ജോ​​ര്‍​ജ് തോ​​മ​​സ് ക​​ള​​പ്പു​​ര, ബി​​നു ടോം ​​എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഫൊ​​റോ​​ന സെ​​ക്ര​​ട്ട​​റി​​മാ​​ര്‍, സി​​ആ​​ര്‍ടി അം​​ഗ​​ങ്ങ​​ള്‍, സ​​ണ്‍​ഡേ​​സ്‌​​കൂ​​ള്‍ ഹെ​​ഡ്മാ​​സ്റ്റ​​ര്‍​മാ​​ര്‍ എ​​ന്നി​​വ​​ര്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.