ഫാ. ​ജോ​സ​ഫ് മൈ​ലാ​ടി​യി​ൽ അ​നു​സ്മ​ര​ണം
Saturday, January 28, 2023 10:23 PM IST
ഇ​ളങ്ങു​ളം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ആ​ദ്യ​വി​കാ​രി​യാ​യി ഏ​ഴു വ​ർ​ഷ​ക്കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച ഫാ. ​ജോ​സ​ഫ് മൈ​ലാ​ടി​യു​ടെ 94-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം നാ​ളെ ന​ട​ക്കും. രാ​വി​ലെ 6.30ന് ​ഇ​ളം​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും.

പ​ദ​യാ​ത്ര

ഇ​ള​ങ്ങു​ളം: രാ​ഹു​ൽ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന ഭാ​ഗ​മാ​യും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യും എ​ലി​ക്കു​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ഇ​ള​ങ്ങു​ള​ത്ത് പ​ദ​യാ​ത്ര ന​ട​ത്തും. വൈ​കു​ന്നേ​രം 4.30ന് ​കൊ​പ്രാ​ക്ക​ള​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം തോ​മ​സ് ക​ല്ലാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​ന് കൂ​രാ​ലി​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടോ​മി ക​ല്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജീ​ര​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തെ​ര​ഞ്ഞെ​ടു​ത്തു

എ​രു​മേ​ലി: മു​സ്‌​ലീം ലീ​ഗ് എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി നൗ​ഷാ​ദ് കു​റു​ങ്കാ​ട്ടി​ൽ-​പ്ര​സി​ഡ​ന്‍റ്, വി​ജി മു​സ്ത​ഫ വെ​ട്ടി​യാ​നി​ക്ക​ൽ-​സെ​ക്ര​ട്ട​റി, രാ​ജ​ൻ നാ​ലു​മാ​വു​ങ്ക​ൽ, ഷാ​ജി ചെ​മ്മ​ര​പ്പ​ള്ളി, അ​സീ​സ് പു​ളി​വേ​ലി​ൽ, സു​ലൈ​മാ​ൻ മ​ണി​മ​ല, ബ​ഷീ​ർ മൗ​ല​വി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഷാ​ജി കൊ​ച്ചു​വീ​ട്ടി​ൽ, ജ​ലീ​ൽ കു​റു​ങ്കാ​ട്ടി​ൽ, നാ​സ​ർ കി​ഴ​ക്കേ​ക്ക​ര, റെ​ജി ച​ക്കാ​ല​യി​ൽ, നൗ​ഷാ​ദ് തേ​ക്കും​തോ​ട്ടം-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, നി​സാ​ർ പ്ലാ​മൂ​ട്ടി​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.