കാ​​റി​​ൽ ക​​ട​​ത്തി​​യ വ്യാ​​ജ​​മ​​ദ്യ​​വും പാൻമസാലയും പി​​ടി​​കൂ​​ടി
Saturday, January 28, 2023 11:29 PM IST
വൈ​​ക്കം: ചേ​​ർ​​ത്ത​​ല​​യി​​ൽ​​നി​​ന്നും വെ​​ച്ചൂ​​ർ ഭാ​​ഗ​​ത്തേ​​യ്ക്ക് കാ​​റി​​ൽ ക​​ട​​ത്തി​​യ 30.75 ലി​​റ്റ​​ർ വ്യാ​​ജ​​മ​​ദ്യ​​വും നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​വും എ​​ക്‌​​സൈ​​സ് പി​​ടി​​കൂ​​ടി. വ്യാ​​ജ​​മ​​ദ്യം ക​​ട​​ത്തി​​യ ചേ​​ർ​​ത്ത​​ല കു​​ത്തി​​യ​​തോ​​ട് പാ​​ട്ടു​​കു​​ള​​ങ്ങ​​ര മേ​​ക്കോ​​ട​​ത്ത് കോ​​ള​​നി​​യി​​ൽ എം.​​എ​​ച്ച്. സ​​ജീ​​റി (35) ന്‍റെ പേ​​രി​​ൽ അ​​ബ്കാ​​രി നി​​യ​​മ പ്ര​​കാ​​രം കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

വൈ​​ക്കം എ​​ക്സൈ​​സ് റേ​​ഞ്ച് ഇ​​ൻ​​സ്പെ​​ക്ട​​ർ പി.​​എ​​സ്. സു​​ജി​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ക്‌​​സൈ​​സ് സം​​ഘ​​വും ഐ​​ബി യൂ​​ണി​​റ്റും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തോ​​ടെ വെ​​ച്ചൂ​​ർ അം​​ബി​​കാ​​മാ​​ർ​​ക്ക​​റ്റി​​ൽ​​നി​​ന്ന് ടാ​​റ്റ ഇ​​ൻ​​ഡി​​ഗോ കാ​​റി​​ന്‍റെ ഡി​​ക്കി​​യി​​ൽ​​നി​​ന്ന് 41 കു​​പ്പി വ്യാ​​ജ​​മ​​ദ്യ​​വും മൂ​​ന്നു ചാ​​ക്കു​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ച 1,905 പാ​​ക്ക​​റ്റ് നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളും പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. കാ​​റ​​ന്‍റെ ഡി​​ക്കി​​യി​​ൽ വ്യാ​​ജ​​മ​​ദ്യം കാ​​ർ​​ഡ് ബോ​​ർ​​ഡു​​കൊ​​ണ്ട് ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു. മൂ​​ന്ന് ചാ​​ക്കു​​ക​​ളി​​ലാ​​യാ​​ണ് പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. കോ​​ട്ട​​യം ഐ​​ബി യൂ​​ണി​​റ്റി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വൈ​​ക്കം എ​​ക്‌​​സൈ​​സ് റേ​​ഞ്ചും ഐ​​ബി യൂ​​ണി​​റ്റും സം​​യു​​ക്ത​​മാ​​യി ദി​​വ​​സ​​ങ്ങ​​ളാ​​യി ന​​ട​​ത്തി​​യ ര​​ഹ​​സ്യ നി​​രീ​​ക്ഷ​​ണ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് വ്യാ​​ജ​​മ​​ദ്യം പി​​ടി​​കൂ​​ടി​​യ​​ത്. സ​​ജീ​​റി​​നെ​​തി​​രേ​​രേ ചാ​​രാ​​യം ക​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ ചേ​​ർ​​ത്ത​​ല പോ​​ലീ​​സി​​ൽ കേ​​സു​​ണ്ട്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.