ആ​​രോ​​ഗ്യമേ​​ഖ​​ല​​യു​​ടെ പു​​രോ​​ഗ​​തി​​ക്ക് സാ​​മൂ​​ഹ്യ പ്ര​​തി​​ബ​​ദ്ധ​​ത​​യോ​​ടെ​​യു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ അ​​നി​​വാ​​ര്യം: ഗി​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം
Saturday, January 28, 2023 11:46 PM IST
കോ​​ട്ട​​യം: ആ​​രോ​​ഗ്യ മേ​​ഖ​​ല​​യു​​ടെ പു​​രോ​​ഗ​​തി​​ക്ക് സാ​​മൂ​​ഹ്യ പ്ര​​തി​​ബ​​ദ്ധ​​ത​​യോ​​ടെ​​യു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം. കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ങ്ങ​​ഴ തി​​യോ​​ഫി​​ല​​സ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ന​​ഴ്‌​​സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച സാ​​മൂ​​ഹ്യ അ​​വ​​ബോ​​ധ പ​​ഠ​​ന ശി​​ബി​​ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ജി ത​​ട​​ത്തി​​ല്‍ ച​​ട​​ങ്ങി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​എ​​സ്എ​​സ്എ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സു​​നി​​ല്‍ പെ​​രു​​മാ​​നൂ​​ര്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ ഡോ. ​​റോ​​സ​​മ്മ സോ​​ണി, കെ​​എ​​സ്എ​​സ്എ​​സ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സി​​ജോ ആ​​ല്‍​പ്പാ​​റ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.