മൂന്നുനോന്പ് ആചരണം പ്രധാനമെന്നു സർക്കുലർ
Saturday, January 28, 2023 11:57 PM IST
ച​ങ്ങ​നാ​ശേ​രി: സു​റി​യാ​നി സ​ഭ​ക​ളു​ടെ അ​ന​ന്യ പാ​ര​ന്പ​ര്യ​മാ​യ മൂ​ന്നു നോ​ന്പ് ആ​ച​ര​ണം പ്രാ​ധാ​ന്യ​ത്തോ​ടെ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നു ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ സ​ർ​ക്കു​ല​ർ.
30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നോ​ന്പ് എ​ല്ലാ​വ​രും പ്രാ​ധാ​ന്യ​ത്തോ​ടെ നി​യോ​ഗം​വ​ച്ച് അ​നു​ഷ്ഠി​ക്ക​ണ​മെ​ന്നു സ​ർ​ക്കു​ല​ർ പ​റ​യു​ന്നു. കേ​ര​ള സ​ഭ​യു​ടെ​യും സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ​യും ന​വീ​ക​ര​ണം, സാ​മൂ​ഹ്യ​തി​ന്മ​ക​ളി​ൽ​നി​ന്നു മോ​ച​നം, അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ​യും അ​ജ​പാ​ല​ന​പ​ദ്ധ​തി​ക​ളു​ടെ​യും വി​ജ​യം, ഇ​ട​വ​ക​ക​ളി​ൽ ന​ട​ക്കു​ന്ന മി​ശി​ഹാ​നു​ഭ​വ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യം എ​ന്നീ നി​യോ​ഗ​ങ്ങ​ളോ​ടെ നോ​ന്പ് അ​നു​ഷ്ഠി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​ർ ആ​ഹ്വാ​നം ചെ​യ്യു​ന്നു.