കൊ​​ക്കോ​​ട്ടു​​ചി​​റ കൊ​​ച്ചു​​പ​​ള്ളി റോ​​ഡ്: സ​​മ​​ര​​പ്ര​​ഖ്യാ​​പ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ന​​ട​​ത്തി
Saturday, January 28, 2023 11:57 PM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: തൃ​​ക്കൊ​​ടി​​ത്താ​​നം-​​പാ​​യി​​പ്പാ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന കൊ​​ക്കോ​​ട്ടു​​ചി​​റ കൊ​​ച്ചു​​പ​​ള്ളി റോ​​ഡ് പു​​ന​​രു​​ദ്ധ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജ​​ന​​കീ​​യ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​മ​​ര​​പ്ര​​ഖ്യാ​​പ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ കൊ​​ച്ചു​​പ​​ള്ളി കു​​ന്നം​​ങ്കേ​​രി ബി​​ല്‍​ഡിം​​ഗി​​ല്‍ ന​​ട​​ന്നു. ക​​ൺ​​വ​​ൻ​​ഷ​​ൻ ജ​​ന​​കീ​​യ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് സി.​​പി. കു​​ര്യാ​​ക്കോ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സ​​ഞ്ച​​രി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത റോ​​ഡാ​​യി ഇ​​ത് മാ​​റി​​യെ​​ന്നു ക​​ണ്‍​വ​​ന്‍​ഷ​​ന്‍ വി​​ല​​യി​​രു​​ത്തി. ക​​ഴി​​ഞ്ഞ ആ​​റു വ​​ര്‍​ഷ​​മാ​​യി റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​ട്ടേ​​റെ പ്ര​​ഖ്യാ​​പ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. റോ​​ഡി​​ല്‍ ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ക്കാ​​ല​​ത്തി​​നി​​ട​​യി​​ല്‍ വീ​​ണ് പ​​രി​​ക്കേ​​റ്റ​​വ​​ര്‍ ക​​ണ്‍​വ​​ന്‍​ഷ​​നി​​ല്‍ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. ജോ​​ഷി സെ​​ബാ​​സ്റ്റ്യ​​ന്‍, സി​​ബി ചാ​​മ​​ക്കാ​​ല, ജെ​​യിം​​സ് ജോ​​സ​​ഫ്, സ​​ണ്ണി​​ച്ച​​ന്‍ പു​​ലി​​ക്കോ​​ട്ട്, ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​നി സി​​ബി, മു​​ന്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ്വ​​പ്ന ബി​​നു, സി​​ബി​​ച്ച​​ന്‍ മു​​ട്ട​​ത്തേ​​ട്ട്, സ​​ജി ജോ​​ണ്‍, മോ​​ഹ​​ന​​ന്‍ പ്ര​​ണ​​വം, സോ​​ണി​​യ സി​​ബി, അ​​ശ്വ​​തി ന​​മ്പ്യാ​​ണ​​ത്ത്, സെ​​ബാ​​സ്റ്റ്യ​​ന്‍ ജേ​​ക്ക​​ബ്, പി.​​എ​​സ്. ജോ​​സ​​ഫ്, മാ​​ര്‍​ട്ടി​​ന്‍ ജോ​​സ​​ഫ്, ജോ​​സു​​കു​​ട്ടി കൊ​​ഴു​​പ്പ​​ക്കു​​ളം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ഫെ​​ബ്രു​​വ​​രി നാ​​ലി​​ന് കൊ​​ക്കോ​​ട്ടു​​ചി​​റ​​യി​​ല്‍ റോ​​ഡ് ഉ​​പ​​രോ​​ധം, ത​​ക​​ര്‍​ന്നു​​കി​​ട​​ക്കു​​ന്ന റോ​​ഡി​​ലൂ​​ടെ​​യു​​ള്ള ന​​ട​​ത്തം, സ​​ത്യ​​ഗ്ര​​ഹം അ​​ട​​ക്ക​​മു​​ള്ള സ​​മ​​ര പ​​രി​​പാ​​ടി​​ക​​ള്‍​ക്കു ക​​ണ്‍​വ​​ന്‍​ഷ​​ന്‍ രൂ​​പം ന​​ല്‍​കി.