മ​​ഹാ​​ത്മ​​ജി​​യു​​ടെ പാ​​ദ​​മു​​ദ്ര​​ക​​ള്‍ തേ​​ടി വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ആ​​ന​​ന്ദാ​​ശ്ര​​മ​​ത്തി​​ലെ​​ത്തി
Saturday, January 28, 2023 11:57 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​ഹാ​​ത്മ​​ജി​​യു​​ടെ പാ​​ദ​​മു​​ദ്ര​​ക​​ള്‍ പി​​ന്തു​​ട​​ര്‍​ന്ന് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ആ​​ന​​ന്ദാ​​ശ്ര​​മ​​ത്തി​​ലെ​​ത്തി. കി​​ട​​ങ്ങൂ​​ര്‍ ഭാ​​ര​​തീ​​യ വി​​ദ്യാ​​വി​​ഹാ​​റി​​ലെ കു​​ട്ടി​​ക​​ളു​​ടെ മ​​ന​​സി​​ലു​​ദി​​ച്ച ആ​​ശ​​യ​​ത്തി​​ന് അ​​ധ്യാ​​പ​​ക​​ര്‍ പ്രോ​​ത്സാ​​ഹ​​നം ന​​ല്‍​കി​​യ​​പ്പോ​​ഴാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ഗാ​​ന്ധി സ്മൃ​​തി​​യാ​​ത്ര യാ​​ഥാ​​ര്‍​ഥ്യ​​മാ​​യ​​ത്. യാ​​ത്ര​​യ്ക്ക് തു​​ട​​ക്ക​​മി​​ടാ​​ന്‍ ഗാ​​ന്ധി​​ജി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ച​​ങ്ങ​​നാ​​ശേ​​രി മോ​​ര്‍​ക്കു​​ള​​ങ്ങ​​ര ആ​​ന​​ന്ദാ​​ശ്ര​​മ​​ത്തി​​ല്‍ എ​​ത്തി​​യ സം​​ഘ​​ത്തെ ശാ​​ഖാ ഭാ​​ര​​വാ​​ഹി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ ഗാ​​ന്ധി​​ജി സ​​ന്ദ​​ര്‍​ശി​​ച്ച സ്ഥ​​ല​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു യാ​​ത്ര. ആ​​ന​​ന്ദാ​​ശ്ര​​മം മു​​ഖ​​മ​​ണ്ഡ​​പ​​ത്തി​​ല്‍ ശാ​​ഖാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ​​ജി​​ത്ത് റോ​​യി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ശാ​​ഖാ സെ​​ക്ര​​ട്ട​​റി സ​​ന്തോ​​ഷ് യാ​​ത്ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഗാ​​ന്ധി ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ന്‍ ബ്രൂ​​സ് ഗാ​​ന്ധി​​ദ​​ര്‍​ശ​​ന്‍ ക്ലാ​​സ് ന​​യി​​ച്ചു. യാ​​ത്ര​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി​​യ അ​​ധ്യാ​​പ​​ക​​രാ​​യ വി. ​​പ്ര​​ദീ​​പ്കു​​മാ​​ര്‍, എ​​സ്. ശ്രീ​​ക​​ല, ശാ​​ഖാ​​ക​​മ്മ​​റ്റി​​യം​​ഗം കെ.​​എ​​സ്. രാ​​ജേ​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
1934 ജ​​നു​​വ​​രി 19ന് ​​ആ​​ന​​ന്ദാ​​ശ്ര​​മ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ദി​​ന​​ത്തി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച നോ​​ട്ടീ​​സ്, ഗാ​​ന്ധി സ്മാ​​ര​​കം, ആ​​ന​​ന്ദാ​​ശ്ര​​മം സ​​ന്ദ​​ര്‍​ശ​​ന​​വേ​​ള​​യി​​ല്‍ ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു​​ദേ​​വ​​ന്‍ ഉ​​പ​​യോ​​ഗി​​ച്ച ത​​ഴ​​പ്പാ​​യ​​യും ത​​ല​​യി​​ണ​​യും സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മു​​റി, ആ​​ന​​ന്ദാ​​ശ്ര​​മം സ്‌​​കൂ​​ള്‍ എ​​ന്നി​​വ ക​​ണ്ടാ​​ണ് സം​​ഘം മ​​ട​​ങ്ങി​​യ​​ത്.
മ​​ട​​ക്ക​​യാ​​ത്ര​​യി​​ല്‍ ഗാ​​ന്ധി​​ജി​​യു​​ടെ പാ​​ദ​​മു​​ദ്ര​​ക​​ള്‍ പ​​തി​​ഞ്ഞ കോ​​ട്ട​​യം എം​​റ്റി സെ​​മി​​നാ​​രി സ്‌​​കൂ​​ള്‍, തി​​രു​​വാ​​ര്‍​പ്പ്, ശ്രീ​​കൃ​​ഷ്ണ​​സ്വാ​​മി ക്ഷേ​​ത്രം, കു​​മാ​​ര​​ന​​ല്ലൂ​​ര്‍​ദേ​​വീ ക്ഷേ​​ത്രം, വൈ​​ക്കം ബോ​​ട്ടു​​ജെ​​ട്ടി, ഇ​​ണ്ടം​​തു​​രു​​ത്തി മ​​ന എ​​ന്നി​​വ​​യും സ​​ന്ദ​​ര്‍​ശി​​ച്ചു. വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ഹാ​​ളി​​ലെ ഗാ​​ന്ധി പ്ര​​തി​​മ​​യി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി യാ​​ത്ര സ​​മാ​​പി​​ച്ചു.