90 കി​ലോ​മീ​റ്റ​ര്‍ ന​ട​ന്ന് അ​വ​ര്‍ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തി
Sunday, January 29, 2023 9:39 PM IST
കു​റ​വി​ല​ങ്ങാ​ട്: നോ​മ്പി​ന്റേ​യും ഉ​പ​വാ​സ​ത്തി​ന്റേ​യും ക​രു​ത്തി​ല്‍ 90 കി​ലോ​മീ​റ്റ​ര്‍ കാ​ല്‍​ന​ട​യാ​യി അ​വ​ര്‍ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തി. നൂ​റു​കി​ലോ​മീ​റ്റ​റോ​ളം പ​ദ​യാ​ത്ര​യാ​യി സം​ഘ​മാ​യി മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തു​ന്ന​വ​രെ​ന്ന ച​രി​ത്ര​മെ​ഴു​തി​യാ​ണ് അ​വ​ര്‍ ച​രി​ത്ര​ഭൂ​മി​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്.
മ​ച്ചി​പ്ലാ​വ് അ​നു​ഗ്ര​ഹ ആ​ശ്ര​മ​ത്തി​ലെ ഫാ. ​ബി​നോ​യ് ഉ​പ്പു​മാ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​സം​ഘം മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തി പ്രാ​ര്‍​ത്ഥ​ന​ക​ള്‍ ന​ട​ത്തി​യ​ത്. 11 അം​ഗ​സം​ഘം ആ​കു​ല​ത​ക​ളും വ്യാ​കു​ല​ത​ക​ളും മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ല്‍ സ​മ​ര്‍​പ്പി​ച്ച് മ​ട​ങ്ങു​മ്പോ​ള്‍ ഇ​ര​ട്ടി സ​ന്തോ​ഷ​മാ​യി​രു​ന്നു മു​ഖ​ത്ത് പ്ര​തി​ഫ​ലി​ച്ച​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഈ ​സം​ഘം പ​ദ​യാ​ത്ര​യാ​യി എ​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഘം മ​ച്ചി​പ്ലാ​വി​ല്‍ നി​ന്ന് യാ​ത്ര​തി​രി​ച്ച​ത്. മു​ത്തി​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ലെ​ത്തി​യ സം​ഘ​ത്തി​നെ ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, അ​സി.​വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​ലാ​നി​ക്ക​ല്‍, കൈ​ക്കാ​ര​ന്‍ സ​ണ്ണി മാ​ത്യു നാ​ലു​മാ​ക്കീ​ല്‍, യോ​ഗ​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.