മീ​ന​ച്ചി​ലാ​ര്‍ സം​ര​ക്ഷ​ണ​ യ​ജ്ഞ​വു​മാ​യി കു​ട്ടി​ക​ള്‍
Sunday, January 29, 2023 9:39 PM IST
വാ​ക​ക്കാ​ട്: ന​ദീ​ജ​ലം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് ഇ​ന്നി​ന്റെ ആ​വ​ശ്യ​മാ​ണ് എ​ന്ന് അ​ല്‍​ഫോ​ന്‍​സാ ഹൈ​സ്‌​കൂ​ളി​ലെ റെ​ഡ്ക്രോ​സ്സ്, ലി​റ്റി​ല്‍ കൈ​റ്റ്‌​സ് ഐ ​ടി​ക്ല​ബ്, ക്ലൈ​മ​റ്റ് ആ​ക്ഷ​ന്‍ ഗ്രൂ​പ്പ്, മീ​ന​ച്ചി​ല്‍ ന​ദി സം​ര​ക്ഷ​ണ സ​മി​തി സ്‌​കൂ​ള്‍ യൂ​ണി​റ്റ്, പ​രി​സ്ഥി​തി ക്ല​ബ്ബ് എ​ന്നി​വ സം​യു​ക്ത​മാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ട്ടി​ക​ള്‍ ന​ദി​യി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ങ്ങ​ളി​ല്‍ ത​ന്നെ സം​സ്‌​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​തി​നു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണം സ​മൂ​ഹ​ത്തി​ന് ന​ല്‍​കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു.
മീ​ന​ച്ചി​ല്‍ ന​ദി​യും പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മൈ​ക്കി​ള്‍ ചീ​രാം​കു​ഴി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ റ്റെ​സ്, റെ​ഡ്ക്രോ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​നു അ​ല​ക്‌​സ്, ക്ലൈ​മ​റ്റ് ആ​ക്ഷ​ന്‍ ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ര്‍ അ​ല​ന്‍ അ​ലോ​ഷ്യ​സ്, പ​രി​സ്ഥി​തി ക്ല​ബ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ മ​നു ജെ​യിം​സ്, ന​ദി സം​ര​ക്ഷ​ണ സ​മി​തി കോ-ഓർ​ഡി​നേ​സ്റ്റേ​ഴ്‌​സ് ജോ​സ​ഫ് കെ.​വി, ജീ​നാ ജോ​സ്, ലി​റ്റി​ല്‍ കൈ​റ്റ്‌​സ് മാ​സ്റ്റേ​ഴ്‌​സ് മ​നു കെ ​ജോ​സ് , ജൂ​ലി​യ അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.