പൊ​തു​വ​ഴി​യി​ല്‍ വീ​ട്ട​മ്മ​യ്ക്ക് നേ​രേ അ​ക്ര​മം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Sunday, January 29, 2023 9:39 PM IST
പാ​ലാ: പൊ​തു​വ​ഴി​യി​ല്‍ വീ​ട്ട​മ്മ​യ്ക്കു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ളാ​ലം പ​രു​മ​ല​ക്കു​ന്ന് കോ​ള​നി ഭാ​ഗ​ത്ത് പ​രു​മ​ല ജോ​ജോ ജോ​ര്‍​ജ്(27), വ​ള്ളി​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ല്‍ തോ​മ​സ് ജോ​ണ്‍ (​റോ​യി-43) എ​ന്നി​വ​രെ​യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ശ​നി​യാ​ഴ്ച വീ​ട്ട​മ്മ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​ള്ള പൊ​തു​വ​ഴി​യി​ല്‍ വീ​ട്ട​മ്മ​യു​മാ​യി പ്ര​തി​ക​ള്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും പി​ടി​ച്ചു ത​ള്ളു​ക​യു​മാ​യി​രു​ന്നു. പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ കെ.​പി. ടോം​സ​ണ്‍, എ​സ്‌​ഐ അ​ഭി​ലാ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ജോ​ഷി, ജോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.