നി​രാം​ലം​ബ​രെ സ​ഹാ​യി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക: മോ​ണ്‍.​ ജോ​സ​ഫ് ത​ട​ത്തി​ൽ
Sunday, January 29, 2023 9:39 PM IST
പാ​ലാ: നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കു​മ്പോ​ള്‍ ന​മ്മ​ള്‍ നേ​രി​ട്ട് ദൈ​വ​ത്തി​ലേ​ക്കാ​ണ് അ​ത് കൊ​ടു​ക്കു​ന്ന​തെ​ന്ന് പാ​ലാ രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചു​ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍. ഏ​ഴാ​ച്ചേ​രി പെ​രി​കി​ല​മ​ല​യി​ല്‍ ഫ്രാ​ന്‍​സീ​സ് ജോ​സ​ഫ് (കൊ​ച്ചേ​ട്ട​ന്‍) ഭാ​ര്യ പ​രേ​ത​യാ​യ ചാ​ച്ചി​യു​ടെ പേ​രി​ല്‍ എ​ട്ട് പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്ഥ​ലം ന​ല്‍​കി വീ​ടു​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​ന്റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫ്രാ​ന്‍​സീ​സ് ജോ​സ​ഫി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഏ​ഴാ​ച്ചേ​രി സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് പ​ള്ളി​പ്പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​നോ​യ് ജോ​സ​ഫ്, ലാ​ല​ച്ച​ന്‍ ചെ​ട്ടി​യാ​കു​ന്നേ​ല്‍, സാ​ജു അ​ല​ക്സ്, റ്റി.​എ​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, റെ​ജി​മോ​ന്‍ സി​റി​യ​ക്, അ​ജോ തൂ​ണു​ങ്ക​ല്‍, സോ​ജ​ന്‍ കാ​വ​ള​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.
ചാ​ച്ചി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​മാ​യ ജൂ​ലൈ 29 ന് ​ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ത്ത​ക്ക​വി​ധ​ത്തി​ലാ​ണ് വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​ത്. ഫ്രാ​ന്‍​സീ​സ് ജോ​സ​ഫി​ന്‍റെ വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് എ​ട്ട് വീ​ടു​ക​ള്‍ പ​ണി​തു​യ​ര്‍​ത്തു​ന്ന​ത്.