എ​സ്എംവൈഎം ​പാ​ലാ രൂ​പ​താ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ക​ര്‍​മരേ​ഖ പ്ര​കാ​ശ​ന​വും
Sunday, January 29, 2023 9:39 PM IST
കോ​ത​ന​ല്ലൂ​ര്‍ : ശ​ബ്ദ​മി​ല്ലാ​ത്ത​വ​ന്‍റെ ശ​ബ്ദ​മാ​കാ​ന്‍ ക്രൈ​സ്ത​വ യു​വ​ത്വ​ത്തെ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു​കൊ​ണ്ട് കോ​ത​ന​ല്ലൂ​ര്‍ വി​ശു​ദ്ധ ഗ​ര്‍​വാ​സീ​സ് ആ​ൻ​ഡ പ്രോ​ത്താ​സീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ എ​സ് എം ​വൈ എം ​പാ​ലാ രൂ​പ​താ സ​മി​തി​യു​ടെ 2023 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ക​ര്‍​മ്മ​രേ​ഖ പ്ര​കാ​ശ​ന​വും ന​ട​ന്നു. കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ ഇ​ട​യാ​ടി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്റ് തോ​മ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം ​എ​ല്‍ എ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും 2022 രൂ​പ​ത സ​മി​തി​യി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് മൊ​മെ​ന്റോ ന​ല്‍​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു.
രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത​യു​ടെ 2023 വ​ര്‍​ഷ​ത്തെ ക​ര്‍​മ​രേ​ഖ പ്ര​കാ​ശ​ന​വും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും കോ​ത​ന​ല്ലൂ​ര്‍ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ടിക്ക​ക്കു​ഴു​പ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​ണി ക​വി​യി​ല്‍, രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ന​വീ​ന സി​എം​സി, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, മു​ന്‍ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കി​ണ​റ്റു​ക​ര, കോ​ത​ന​ല്ലൂ​ര്‍ മേ​ഖ​ലാ കൗ​ണ്‍​സി​ല​ര്‍ സാ​വി​യോ സ​ജി​ത്ത് എ​ന്നി​വ​ര്‍ പ്രസംഗിച്ചു. രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ഞ്ചു ജേ​ക്ക​ബ് കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​മാ​യ ക്രൈ​സ്ത​വന്‍റെ വി​കാ​ര വി​ചാ​ര​ങ്ങ​ളെ മാ​നി​ക്കാ​തെ ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ഒ​രു പ്ര​ത്യേ​ക മ​ത വി​ഭാ​ഗ​ത്തി​ന് മാ​റ്റി​ക്കൊ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ യോ​ഗം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം എ​ന്നും നാ​ടി​നും മ​നു​ഷ്യ​ര്‍​ക്കും ആ​പ​ത്താ​ണ് എ​ന്ന പാ​ലാ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​ങ്ങാ​ട്ടി​ന്‍റെ ആ​ശ​യ​ത്തോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​സ് എം ​വൈ എം ​യു​വ​ജ​ന​ങ്ങ​ള്‍ 2023 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ -സേ ​നോ ടു ​ഡ്ര​ഗ്‌​സ് -എ​ന്ന ആ​ശ​യം മു​ന്‍​നി​ര്‍​ത്തി ഫ്‌​ളാഷ് മോ​ബും ഒ​പ്പു ശേ​ഖ​ര​ണവും നടത്തി.