മ​ക​ള്‍ അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​തി​ന് സാ​ക്ഷി​യാ​യി ചീ​ഫ് വി​പ്പ്
Sunday, January 29, 2023 10:43 PM IST
ക​റു​ക​ച്ചാ​ല്‍: മ​ക​ള്‍ യൂ​ത്ത്ഫ്ര​ണ്ട് എം ​അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​തി​നു ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍.​ജ​യ​രാ​ജ് സാ​ക്ഷ്യം വ​ഹി​ച്ചു. കൊ​മേ​ഴ്‌​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി ​എ​ഡും നേ​ടി​യ പാ​ര്‍​വ​തി​യാ​ണ് പി​താ​വും ചീ​ഫ് വി​പ്പു​മാ​യ ഡോ.​എ​ന്‍. ജ​യ​രാ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ യു​വ​ജ​ന സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ​ത്. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ബി. ​പി​ള്ള പാ​ര്‍​വ​തി​ക്ക് അം​ഗ​ത്വം ന​ല്‍​കി. ആ​ല്‍​ബി​ന്‍ പേ​ണ്ടാ​നം, നാ​സ​ര്‍ സ​ലാം, റ്റോം ​ഇ​ഞ്ചി​കാ​ല ബി​നു സെ​ബാ​സ്റ്റി​ന്‍, ടോ​ണി ഊ​ത്ത​പ്പാ​റ, അ​മ​ല്‍ കോ​യി​പ്പു​റ​ത്ത്, സി​ജി​ന്‍ ജോ​സ​ഫ്, തോ​മ​സ് മാ​ത്യു, സി​മേ​ഷ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും സെ​മി​നാ​റും

വ​ണ്ട​ൻ​പ​താ​ൽ: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​വ​ണ്ട​ൻ​പ​താ​ൽ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​വും ര​ക്ത​സാ​ക്ഷി​ത്വ​വും സ​മ​കാ​ലീ​ന ഇ​ന്ത്യ​യും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ക്കും. തോ​മ​സ് പാ​ലൂ​ക്കു​ന്നേ​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​പ്പ​ച്ചി പൊ​ട്ട​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യി പു​ളി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എ​ൻ.​എം. സ​ദാ​ന​ന്ദ​ൻ അ​നു​സ്മ​ര​ണ പ്ര​സം​ഗ​വും ന​ട​ത്തും.

ഉ​ദ​യം സ​പ്ത​ദി​ന ക്യാ​മ്പ്

പ​ള്ളി​ക്ക​ത്തോ​ട്: ഗ​വ​ൺ​മെ​ന്‍റ് ‌‌ഐ​ടി​ഐ​യി​ൽ എ​ൻ​എ​സ്എ​സ് ഉ​ദ​യം സ​പ്ത​ദി​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​ബി. ജ​യ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​ൺ​സ​ൺ മാ​ത്യു, ഗ്രൂ​പ്പ്‌ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ സ​ജി​മോ​ൻ തോ​മ​സ്, രാ​ധാ​കൃ​ഷ്ണ​പ​ണി​ക്ക​ർ, ഷി​ബു ജോ​സ​ഫ്, എ​ൻ​എ​സ്എ​സ് ക്യാ​പ്റ്റ​ൻ അ​ജ​യ് വി. ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.