തെ​ങ്ങ​ണ ഗു​ഡ്‌​ഷെ​പ്പേ​ര്‍ഡ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ഭാ​വി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 29, 2023 10:48 PM IST
ച​ങ്ങ​നാ​ശേ​രി: വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ​മ​ഗ്ര സ​മ്പു​ഷ്ടി​ക​ര​ണ​ത്തി​നു​ള്ള പ്ര​ചോ​ദ​ന​വും മാ​ര്‍ഗ​നി​ര്‍ദേ​ശ​വും ന​ല്‍കു​ന്ന​തി​നാ​യി ഗു​ഡ് ഷെ​പ്പേ​ര്‍ഡ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​ന്‍ഡ് ജൂ​നി​യ​ര്‍ കോ​ള​ജി​ല്‍ ജി​ജി തോം​സ​ണ്‍ രൂ​പ​ക​ല്പ​ന ചെ​യ്ത ഭാ​വി​ക പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. തി​രു​വ​ല്ല​യി​ലെ വി​ജ​യ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്ന​ത്.
എം​ജി സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, സ്‌​കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ വ​ര്‍ക്കി ഏ​ബ്ര​ഹാം കാ​ച്ചാ​ണ​ത്ത്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ഇ​ട​യാ​ടി, പ്രി​ന്‍സി​പ്പ​ല്‍ സു​നി​ത സ​തീ​ഷ്, പി​ടി​എ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​സ​ന്ധ്യ​യും ന​ട​ന്നു. ച​ല​ച്ചി​ത്ര​നി​ര്‍മാ​താ​വ് ലി​സ്റ്റി​ന്‍ തോ​മ​സ്, മി​സ് കേ​ര​ള ലി​സ് ജ​യ്‌​മോ​ന്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ സ്‌​കൂ​ള്‍ പ്ര​തി​ഭ​ക​ള്‍ക്ക് അ​വാ​ര്‍ഡു​ക​ള്‍ ന​ല്‍കി.