ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലെ സാ​ങ്കേ​തി​ക ത​ട​സ്സം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Sunday, January 29, 2023 11:28 PM IST
അ​യ്മ​നം : തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ സാ​ങ്കേ​തി​ക ത​ട​സ്സം. നാ​ഷ​ണ​ൽ മൊ​ബൈ​ൽ മോ​ണി​റ്റ​റിം​ഗ് സോ​ഫ്റ്റ്‌​വെ​യ​റി(​എ​ൻ​എം​എം എ​സ്)​ലൂ​ടെ​യാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ഹാ​ജ​ർ ഇ​പ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലെ കൃ​ത്യ​ത​യ്ക്കും ക്ര​മ​ക്കേ​ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്നാ​ൽ പ​ഞ്ചാ​യ​ത്ത്‌ ത​ല​ത്തി​ൽ ഇ​തു എ​ഡി​റ്റ്‌ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്നു, എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​സൗ​ക​ര്യം എ​ടു​ത്തു ക​ള​ഞ്ഞ​തി​നാ​ൽ സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​മ്പോ​ൾ ഹാ​ജ​ർ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ​ക്കാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന ആ​യി​ര​ത്തി അ​റു​നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​ർ​ഹ​മാ​യ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ഷ്ട​മാ​വു​ന്ന​ത്.
ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള എ​ൻ​ആ​ർ​ഇ​ജി​എ. ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​ക്ക് ക​ത്തു ന​ൽ​കി​യാ​താ​യി അ​ഞ്ചാം വാ​ർ​ഡ് മെം​ബ​ർ ബി​ജു മാ​ന്താ​റ്റി​ൽ പ​റ​ഞ്ഞു.