ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത്
Monday, January 30, 2023 10:34 PM IST
ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത പ്ര​വി​ത്താ​ന​ത്തെ 11-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യു​ടെ പൂ​ട്ട് ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ത​ക​ര്‍​ത്തു​വെ​ന്നു ആ​രോ​പ​ണം. രാ​ജേ​ഷി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​നെ​തി​രേ കേ​ര​ള ഗ​വ​ര്‍​ണ​ര്‍, മു​ഖ്യ​മ​ന്ത്രി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു​മ​ന്ത്രി, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​ന്നി​വ​ര്‍​ക്കു പ​രാ​തി ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു. തീ​രു​മാ​ന​ത്തെ എ​ട്ട് അം​ഗ​ങ്ങ​ള്‍ പി​ന്തു​ണ​ച്ചു.
എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും മാ​റി​മാ​റി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ പ്ര​വി​ത്താ​നം അ​ങ്ക​ണ​വാ​ടി രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യും തൊ​ട്ട​ടു​ത്ത ദി​വ​സം തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി​യും അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.
അ​തേ​സ​മ​യം, പ​രാ​തി യു​ഡി​എ​ഫ് മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ അ​ജ​ൻ​ഡ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ആ​രോ​പിച്ചു.