ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വാർഷികാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് നടക്കും. രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. എസ്എസ്എൽസി ഉയർന്ന മാർക്ക് വാങ്ങിയവരെയും സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കലാ-കായിക പ്രതിഭകളെയും ആദരിക്കും.
കുറുമണ്ണ്: സെന്റ് ജോണ്‍സ് ഹൈസ്കൂളിന്റെ 47-ാമത് വാര്‍ഷികവും രക്ഷാകര്‍തൃദിനവും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപികമാരായ സുമം തോമസ്, ലിസി ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പും നല്കി.
സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് പീടികമലയില്‍ അധ്യക്ഷത വഹിച്ച യോഗം രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഫോട്ടോ അനാച്ഛാദനവും ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി സണ്ണി മെമന്റോ സമര്‍പ്പണവും നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് ബിജോയ് ജോസഫ്, കടനാട് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജേക്കബ്, വി.ജി. സോമന്, പിടിഎ പ്രസിഡന്റ് രാജേഷ് ഫിലിപ്പ്, എംപിടിഎ പ്രസിഡന്റ് സോഫിയ സാജു, നീലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് മത്തച്ചന് ഉറുമ്പുകാട്ട്, അധ്യാപക പ്രതിനിധി സുജ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കുടുംബസംഗമം
പാലാ: വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ കുടുംബസംഗമം നടത്തി. ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ചെയർമാൻ സന്തോഷ് മണർകാട്ട് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് സി.യു. മത്തായി, ചാപ്റ്റർ പ്രസിഡന്റ് വി.എം. അബ്ദുള്ള ഖാൻ, ഉണ്ണി കുളപ്പുറം, ജോർജ് വലിയപറമ്പിൽ, അയിഷ ജഗദീഷ്, സെബി പറമുണ്ട, ബാബു ഞെട്ടനൊഴികെ, ജോസ് തെങ്ങുംപള്ളി, സന്തോഷ് തോമസ്, ബിനോയ് ജോസഫ്, അഗസ്റ്റിൻ വാഴക്കാമല എന്നിവർ പ്രസംഗിച്ചു.