നെ​ൽ​ക​ർ​ഷ​കർക്കൊപ്പം സ​മ​ര​രം​ഗ​ത്തു​ണ്ടാ​കും: ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Monday, January 30, 2023 11:43 PM IST
കോ​​ട്ട​​യം: ക​​ട​​ക്കെ​​ണി​​യി​​ൽ ന​​ട്ടം​​തി​​രി​​യു​​ന്ന നെ​​ൽ​​ക​​ർ​​ഷ​​ക​​ർ​ക്കൊ​പ്പം സ​​മ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​കു​​മെ​​ന്ന് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്. കോ​​ട്ട​​യം സ​​പ്ലൈ​കോ ഓ​​ഫീ​​സി​​നു മു​​ൻ​​പി​​ൽ ക​​ർ​​ഷ​​ക​ കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ​​ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച കൂ​​ട്ട​​ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ക​​ർ​​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ വി​​ല ഉ​​ട​​ൻ അ​​നു​​വ​​ദി​​ക്കു​ക, ക​​ർ​​ഷ​​ക​​ർ​​ക്കു വ​​ർ​​ഷ​​ങ്ങ​​ളാ​​യി ന​​ൽ​​കാ​​നു​​ള്ള വി​​ള ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഉ​​ട​​ൻ ന​​ൽ​​കു​ക, അ​​രിവി​​ല കൂ​​ടു​​ന്ന​​തി​​ന് ആ​​നു​​പാ​​തി​​ക​​മാ​​യി നെ​​ല്ലി​​ന്‍റെ വി​​ല കൂ​​ട്ടു​ക, ഹാ​​ൻ​​ഡ്‌ലിം​​ഗ് ചാ​​ർ​​ജ് വ​​ർ​​ധി​​പ്പി​​ക്കുക എന്നിവയും അ​​ദ്ദേ​​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​​ണ്‍​ഗ്ര​​സ്, ക​​ർ​​ഷ​​ക കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ ഫി​​ൽ​​സ​​ണ്‍ മാ​​ത്യു, കു​​ഞ്ഞ് ഇ​​ല്ലം​​ന്പ​​ള്ളി, ജി. ​​ഗോ​​പ​​കു​​മാ​​ർ, അ​​നി​​ൽ മ​​ല​​രി​​ക്ക​​ൽ, റ​​ജി​​മോ​​ൻ വാ​​ഴ​​യി​​ൽ, സ​​ന്തോ​​ഷ് ചാ​​ന്ദാ​​നി​​ക്കാ​​ട്, എം.​​ബി. രാ​​ജ​​ൻ, പ​​ള്ളം ജോ​​ർ​​ജ്, മോ​​ഹ​​ൻ സി. ​​ച​​തു​​ര​​ച്ചി​​റ, എ​​ബി ഐ​​പ്പ്, ജോ​​ണ്‍ ചാ​​ണ്ടി, പി.​​സി. ഇ​​ട്ടി, ചെ​​ങ്ങ​​ളം ര​​വി, ര​​മേ​​ശ​​ൻ കാ​​ണ​​ക്കാ​​രി, ജോ​​ണ്‍​സ​​ണ്‍ മു​​ണ്ട​​ക്ക​​യം, ജോ​​ഷി എ​​രു​​മേ​​ലി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.