ടൗണിനെ ഭക്തിസാന്ദ്രമാക്കി മെഴുകുതിരി പ്രദക്ഷിണം
Monday, January 30, 2023 11:43 PM IST
ക​ടു​​ത്തു​​രു​​ത്തി: ദീ​​പാ​​ലം​​കൃ​​ത​​മാ​​യ പ​​ട്ട​​ണ​​ത്തെ ഭ​​ക്തി​​സാ​​ഗ​​ര​​മാ​​ക്കി ക​​ടു​​ത്തു​​രു​​ത്തി മു​​ത്തി​​യ​​മ്മ​​യ്ക്ക് രാ​​ജ​​കീ​​യ​​മാ​​യ എ​​ഴു​​ന്നെ​​ള്ള​​ത്ത്. മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു ഫൊ​​റോ​​നാ മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ തി​​രു​​സ്വ​​രൂ​​പ​​വും വ​​ഹി​​ച്ചു​​ക്കൊ​​ണ്ടു ന​​ട​​ന്ന മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ ടൗ​​ണ്‍ ഭ​​ക്തി നി​​ര്‍​വൃ​​തി​​യി​​ലാ​​യി.

രാ​​ത്രി ഏ​​ഴി​​ന് പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ല്‍നി​​ന്നു​​മാ​​രം​​ഭി​​ച്ച പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ള്‍ ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​ക​​ളു​​മാ​​യി പ​​ങ്കെ​​ടു​​ത്തു. വി​​വി​​ധ വാ​​ദ്യ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ നീ​​ങ്ങി​​യ തി​​രു​​സ്വ​​രൂ​​പ​​ത്തി​​ന് മു​​ന്നി​​ലാ​​യി സ്ഥാ​​ന​​വ​​സ്ത്ര​​ങ്ങ​​ള്‍ ധ​​രി​​ച്ച സ്ത്രീ​​ക​​ളു​​ടെ​​യും പു​​രു​​ഷ​​ന്മാ​​രു​​ടെ​​യും ദ​​ര്‍​ശ​​ന​​സ​​മൂ​​ഹം നി​​ര​​യാ​​യി നീ​​ങ്ങി. പ്ര​​ദ​​ക്ഷി​​ണം മാ​​ര്‍​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലെ ലൂ​​ര്‍​ദ് ക​​പ്പേ​​ള​​യി​​ലെ​​ത്തി തി​​രു​​സ്വ​​രൂ​​പം പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ പ​​ന്ത​​ലി​​ല്‍ പ്ര​​തി​​ഷ്ഠി​​ച്ചു. ഭ​​ക്ത​​ര്‍​ക്ക് ദ​​ര്‍​ശ​​ന​​മേ​​കു​​ന്ന​​തി​​നാ​​യി വ​​ര്‍​ഷ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ മൂ​​ന്ന് നോ​​മ്പ് തി​​രു​​നാ​​ള്‍ ദി​​ന​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ് തി​​രു​​സ്വ​​രൂ​​പം പ​​ള്ളി​​ക്ക് പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത്.