മു​ള​ക്കു​ളം-വെ​ള്ളൂ​ർ റോഡ് വികസന പദ്ധതി: ഇന്ന് അടിയന്തരയോഗം‌
Monday, January 30, 2023 11:47 PM IST
പെ​​രു​​വ: മു​​ള​​ക്കു​​ളം - വെ​​ള്ളൂ​​ര്‍ റോ​​ഡി​​ല്‍ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നും സ​​ര്‍​ക്കാ​​ര്‍ നി​​ശ്ച​​യി​​ച്ച നി​​ല​​വാ​​ര​​ത്തി​​ല്‍ റോ​​ഡ് വി​​ക​​സ​​ന പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും സാ​​ന്നി​​ദ്ധ്യ​​ത്തി​​ല്‍ ഇ​​ന്ന് അ​​ടി​​യ​​ന്ത​​ര യോ​​ഗ​​വും റോ​​ഡ് സ​​ന്ദ​​ര്‍​ശ​​ന​​വും ന​​ട​​ക്കും. ഇ​​ന്ന് മൂ​​ന്നി​​ന് മു​​ള​​ക്കു​​ളം അ​​മ്പ​​ല​​പ്പ​​ടി​​യി​​ലാ​​ണ് യോ​​ഗം ന​​ട​​ക്കു​​ന്ന​​തെ​​ന്ന് മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ അ​​റി​​യി​​ച്ചു.
ക​​ടു​​ത്തു​​രു​​ത്തി - അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം റോ​​ഡി​​ലും കീ​​ഴൂ​​ര്‍ - അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം റോ​​ഡി​​ലും വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി​​യു​​ടെ പൈ​​പ്പ് ലൈ​​ന്‍ സ്ഥാ​​പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​ക്കാ​​ര്യം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​ത്യേ​​ക യോ​​ഗം ഇ​​ന്ന് നാ​​ലി​​ന് പെ​​രു​​വ വ്യാ​​പാ​​ര ഭ​​വ​​ന്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തു​​മെ​​ന്നും എം​​എ​​ല്‍​എ അ​​റി​​യി​​ച്ചു.
മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. വാ​​സു​​ദേ​​വ​​ന്‍ നാ​​യ​​രു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സ​​ര്‍​വ​​ക​​ക്ഷി​​യോ​​ഗ​​മാ​​ണ് വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം - പെ​​രു​​വ റോ​​ഡി​​ന്‍റെ ടാ​​റിം​​ഗ് ജോ​​ലി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചും പെ​​രു​​വ - പി​​റ​​വം റോ​​ഡി​​ന്‍റെ നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സം​​ബ​​ന്ധി​​ച്ചും യോ​​ഗം വി​​ല​​യി​​രു​​ത്ത​​ല്‍ ന​​ട​​ത്തും.