കോട്ടയം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന ദിനാചരണവും ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ഏടാനി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ അനിയന് മാത്യു, പി.പി. തോമസ്, നന്തിയോട് ബഷീര്‍, പി.വി. പ്രസാദ്, എം.എന്‍. ദിവാകരന് നായര്‍, ജിജി പോത്തന്, ജോമോന് കുളങ്ങര, ആര്.സജീവ്, അശോക് മാത്യു, ജില്ലാ ഭാരവാഹികളായ സഖറിയാസ് സേവ്യര്‍, ബിജു കൂമ്പിക്കല്‍, ടി.സി.റോയി, കെ.എ. മുഹമ്മദ് ബഷീര്‍, അച്ചന് കുഞ്ഞ് ചേക്കോന്തയില്‍, ബോബന് ജോസഫ്, ചന്ദ്രിക ഉണ്ണികൃഷ്ണന്, ഇടവട്ടം ജയകുമാര്‍, ബെന്നി ജോസഫ്, ജി. സുനില്‍കുമാര്‍, ടി.ആര്. ശശികുമാര്‍, പി.വി. ജോര്‍ജ്, പി.എച്ച്. അഷറഫ്, കെ.കെ. പ്രേംകുമാര്‍, പ്രീത രാജേഷ്, അബ്ദുള്‍ റസാഖ്, കെ.വി. മാര്ട്ടിന്, അഡ്വ. അനൂപ് വിജയന്, വിനു വരേപ്പള്ളി, ജോര്‍ജ് വര്‍ഗീസ്, കെ.എന്‍. വേണുഗോപാല്‍, ലൂക്കോസ് കൈപ്പനാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.