തീ​ക്കോ​യി-​ത​ല​നാ​ട് റോ​ഡ് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്
Tuesday, January 31, 2023 10:12 PM IST
ത​ല​നാ​ട്: തീ​ക്കോ​യി-​ത​ല​നാ​ട്-​മൂ​ന്നി​ല​വ് റോ​ഡി​ന്‍റെ ത​ല​നാ​ട് വ​ട​ക്കും​ഭാ​ഗം വ​രെ​യു​ള്ള റോ​ഡ് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 6.90 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ലാ​ണു ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല്, അ​യ്യ​മ്പാ​റ എ​ന്നീ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൽ ത​ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹിച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ളി ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ നെ​ല്ലു​വേ​ലി​യി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, രോ​ഹി​ണി​ഭാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, രാ​ഗി​നി ശി​വ​രാ​മ​ൻ, ഷെ​മീ​ല ഹ​നീ​ഫ, ദീ​ലീ​പ് കു​മാ​ർ, റോ​ബി​ൻ ജോ​സ​ഫ്, ആ​ശാ റി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.