സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
Tuesday, January 31, 2023 10:12 PM IST
രാ​മ​പു​രം: സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് സ്‌​കൂ​ൾ 74-ാമ​തു വാ​ര്‍​ഷി​ക​വും പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. സീ​റോ മ​ല​ബാ​ര്‍​സ​ഭ കൂ​രി​യാ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന സി​സ്റ്റ​ര്‍ റി​ജ എ​ഫ്സി​സി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കും.
കു​റു​മ​ണ്ണ്: സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ൾ 47-ാമ​ത് വാ​ര്‍​ഷി​ക​വും ര​ക്ഷാ​ക​ര്‍​തൃ​ദി​ന​വും സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​രാ​യ സു​മം തോ​മ​സ്, ലി​സി ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പും ന​ല്‍​കി. രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൂ​ഞ്ഞാ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സി​എം​ഐ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ റ​വ. ഡോ. ​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സു​കു​ട്ടി ഐ​ക്ക​ര​പ്പ​റ​മ്പി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ണ്ടി കി​ഴ​ക്ക​യി​ൽ സി​എം​ഐ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ബെ​ന്നി തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ കെ.​എം.​ടോം, അ​ധ്യാ​പ​ക​രാ​യ തോമ​സ് വ​ർ​ക്കി, മി​നി കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഭ​ര​ണ​ങ്ങാ​നം: ഭ​ര​ണ​ങ്ങാ​നം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​പ്പ് സ​മ്മേ​ള​ന​വും മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ജെ​സി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ, സം​സ്ഥാ​ന ക​ലാ-​കാ​യി​ക മ​ത്സ​ങ്ങ​ളി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​രു​ടെ പ​രി​ശീ​ല​ക​രാ​യ മാ​ര്‍​ഗം​ക​ളി പ​രി​ശീ​ല​ക​ന്‍ ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അ​ത്‌​ല​റ്റി​ക് പ​രി​ശീ​ല​ക​ന്‍ ജൂ​ലി​യ​സ് ജെ. ​മ​ന​യാ​നി, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത ആ​ഷ്ന ഷൈ​ജു, ആ​ദി​ത്യ അ​ജി, സോ​നാ രാ​ജീ​വ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.