സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് സ്‌​നേ​ഹഭ​വ​നം സ​മ​ര്‍​പ്പ​ണം നാ​ളെ
Tuesday, January 31, 2023 10:12 PM IST
പാ​ലാ: സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌ സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്റെ കീ​ഴി​ല്‍ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന വി​ഷ​ന്‍ 2021-26 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റു​മാ​നൂ​ര്‍ ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ ഹോ​ളി​ക്രോ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക്കാ​യി നി​ര്‍​മി​ച്ച സ്‌​നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. 580 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലാ​ണ് വീ​ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
സ്വ​ന്ത​മാ​യി സ്ഥ​ലം ഇ​ല്ലാ​തി​രു​ന്ന കു​ടും​ബ​ത്തി​ന് ചേ​ര്‍​പ്പു​ങ്ക​ല്‍ ഹോ​ളി​ക്രോ​സ് ഇ​ട​വ​ക മൂ​ന്നു സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍,നാ​ട്ടു​കാ​ര്‍, വ്യാ​പാ​രി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​യി​ലു​ള്ള​വ​ര്‍ വീ​ട് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
നാ​ളെ രാ​വി​ലെ 10.30ന് ​ഏ​റ്റു​മാ​നൂ​ര്‍ ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ലൗ​ലി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ കി​ട​ങ്ങൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി​ച്ച​ന്‍ സ്‌​നേ​ഹ​ഭ​വ​നം സ​മ​ര്‍​പ്പി​ക്കും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ. ​ജ​യ​ശ്രീ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്‌​മോ​ന്‍ മു​ണ്ട​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഇ.​എം. ബി​നു, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ശ്രീ​ജ പി. ​ഗോ​പാ​ല്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ബെ​ല്ലാ ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടെ​ഡി ജോ​ര്‍​ജ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് ജി​ല്ലാ ക​മ്മീ​ഷ​ണ​ര്‍ പി.​ജെ. സി​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​യു. ജോ​ബി, ഏ​റ്റു​മാ​നൂ​ര്‍ ലോ​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ട്രീ​സ മ​രി​യ, ജി​ല്ലാ ട്രെ​യി​നിം​ഗ ക​മ്മീ​ഷ​ണ​ര്‍ വി​ന്‍​സ് ടോം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.