കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Tuesday, January 31, 2023 10:15 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല പി​ടി​ച്ചു​നി​ര്‍​ത്താ​നും മി​ക​ച്ച വി​ല ല​ഭ്യ​മാ​ക്കാ​നും കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍​നി​ന്നു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നും മ​റ്റു​മാ​യി കാ​ഞ്ഞി​ര​പ്പ​ള​ളി ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളെ​യും പാ​മ്പാ​ടി ബ്ലോ​ക്കി​ലെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി എ​ഫ്പി​ഒ രൂ​പീ​ക​രി​ക്കു​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​റി​യി​ച്ചു. കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണം ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​വ​യു​ടെ പ​രി​ശീ​ല​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി മ​ടു​ക്ക​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, അ​ഞ്ജ​ലി ജേ​ക്ക​ബ്, പി.​കെ. പ്ര​ദീ​പ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കി​ഷോ​ര്‍, എ.​ഇ. വി​ന്യ, ബി​ഡി​ഒ എ​സ്. ഫൈ​സ​ല്‍, ജോ​യി​ന്‍റ് ബി​ഡി​ഒ ടി.​ഇ. സി​യാ​ദ്, വി​വി​ധ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​ധു​നി​ക റ​ബ​ര്‍ ടാ​പ്പിം​ഗ് യ​ന്ത്രം, കൊ​ക്കോ ഉ​ണ​ക്കു​ന്ന യ​ന്ത്രം, കൂ​ടാ​തെ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ അ​തി​നൂ​ത​ന​മാ​യ യ​ന്ത്ര​ങ്ങ​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ഫാം ​ട്രെ​യി​നിം​ഗും ന​ട​ത്തി.