വി​ശ്വാ​സ​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​യി പു​റ​ത്തു​ന​മ​സ്‌​കാ​രം
Tuesday, January 31, 2023 11:03 PM IST
ക​​ടു​​ത്തു​​രു​​ത്തി: ച​​രി​​ത്രാ​​ന്വേ​​ഷി​​ക​​ള്‍​ക്ക് കൗ​​തു​​ക​​വും ഭ​​ക്ത​​സ​​ഹ​​സ്ര​​ങ്ങ​​ള്‍​ക്ക് വി​​ശ്വാ​​സ​​തീ​​വ്ര​​ത​​യും സ​​മ്മാ​​നി​​ക്കു​​ന്ന പു​​റ​​ത്തു​​ന​​മ​​സ്‌​​കാ​​രം ക്രൈ​​സ്ത​​വ വി​​ശ്വാ​​സ​​ത്തി​​ന്‍റെ നേ​​ര്‍​ക്കാ​​ഴ്ച​​യാ​​യി.

മൂ​​ന്നു​​നോ​​മ്പ് തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍ ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ല്‍ ന​​ട​​ന്ന ഈ ​​സ​​വി​​ശേ​​ഷ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത് പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ള്‍. പാ​​ര​​മ്പ​​ര്യ​​വും ഐ​​തി​​ഹ്യ​​വും ച​​രി​​ത്ര​​വും സ​​മ്മേ​​ളി​​ക്കു​​ന്ന ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ ക​​രി​​ങ്ക​​ല്‍ കു​​രി​​ശി​​ന്‍​ചു​​വ​​ട്ടി​​ലാ​​ണ് പു​​റ​​ത്തു​​ന​​മ​​സ്‌​​കാ​​രം ന​​ട​​ന്ന​​ത്.

മൂ​​ന്നു​​നോ​​മ്പി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​മാ​​യ ചൊ​​വ്വാ​​ഴ്ച ദി​​വ​​സം രാ​​ത്രി​​യി​​ല്‍ പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യി ന​​ട​​ത്തി​​വ​​രു​​ന്ന സ​​മൂ​​ഹ​​പ്രാ​​ര്‍​ഥ​​ന​​യാ​​ണി​​ത്. പാ​​പ​​ബോ​​ധ​​ത്തി​​ല്‍ നി​​ന്നു​​ള്ള പ​​ശ്ചാ​​ത്താ​​പ​​വും ദൈ​​വ​​കാ​​രു​​ണ്യ​​ത്തി​​നാ​​യു​​ള്ള മു​​റ​​വി​​ളി​​യു​​മാ​​ണ് ഉ​​ള്ള​​ട​​ക്കം. പു​​റ​​ത്തു​​ന​​മ​​സ്‌​​കാ​​ര​​ത്തി​​ന് മു​​മ്പാ​​യി ത​​ല​​ശേ​​രി ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പാം​​ബ്ലാ​​നി സ​​ന്ദേ​​ശം ന​​ല്‍​കി.

തു​​ട​​ര്‍​ന്നു​​ന​​ട​​ന്ന പു​​റ​​ത്തു​​ന​​മ​​സ്‌​​കാ​​ര​​ത്തി​​ന് കോ​​ട്ട​​യം ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. മാ​​ര്‍ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ല്‍, ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം എ​​ന്നി​​വ​​ര്‍ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി.

ഫാ. ​​ജോ​​സ് കു​​റു​​പ്പ​​ന്ത​​റ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ ആ​​ശീ​​ര്‍​വാ​​ദം ന​​ല്‍​കി. തു​​ട​​ര്‍​ന്ന് ക​​പ്ലോ​​ന്‍ വാ​​ഴ്ച ന​​ട​​ന്നു.