ഏറ്റുമാനൂര്‍ ഐടിഐ രാജ്യാന്തര നിലവാരത്തിലേക്ക്
Tuesday, January 31, 2023 11:21 PM IST
ഏ​​റ്റു​​റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​ര്‍ ഗ​​വ​. ഐ​​ടി​​ഐ രാ​​ജ്യാ​​ന്ത​​ര നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക്. ആ​​റ് സ്മാ​​ർ​​ട്ട് ക്ലാ​​സ് മു​​റി​​ക​​ൾ, ഉ​​ന്ന​​ത നി​​ല​​വാ​​ര​​മു​​ള്ള അ​​ഗ്നി​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ൾ, 320 കി​​ലോ​​വാ​​ട്ട് ജ​​ന​​റേ​​റ്റ​​ർ തു​​ട​​ങ്ങി​​യ സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടെ 7.67 കോ​​ടി രൂ​​പ ചെ​​ല​​വി​​ലാ​​ണ് പു​​തി​​യ കെ​​ട്ടി​​ടം നി​​ര്‍​മി​​ക്കു​​ന്ന​​ത്.
പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ന്‍റെ നി​​ര്‍​മാ​​ണ പു​​രോ​​ഗ​​തി മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​വ​​ന് നേ​​രി​​ട്ടെ​​ത്തി വി​​ല​​യി​​രു​​ത്തി. നി​​ർ​​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ അ​​ന്തി​​മ ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നും ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന​​വാ​​രം ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്താ​​നാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ച്ച ഹാ​​ളു​​ക​​ളും ക്ലാ​​സ് മു​​റി​​ക​​ളും മ​​ന്ത്രി സ​​ന്ദ​​ര്‍​ശി​​ച്ചു. പ്ര​​വൃ​​ത്തി​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം ന​​ല്‍​കി.
ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ആ​​റു ക്ലാ​​സ് മു​​റി​​ക​​ള്‍, ഓ​​ഫീ​​സ് മു​​റി, വ​​ര്‍​ക്ക് ഷോ​​പ്പ്, സെ​​മി​​നാ​​ര്‍ ഹാ​​ള്‍, സ്റ്റാ​​ഫ് റൂം, ​​ഡ്രോ​​യിം​​ഗ് ഹാ​​ള്‍, പ്ലേ​​യ്‌​​സ്‌​​മെ​ന്‍റ് സെ​​ല്‍ റൂം, ​​കാ​ന്‍റീ​​ന്‍ എ​​ന്നി​​വ​​യ​​ട​​ക്കം 24,000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തൃ​​തി​​യു​​ള്ള​​താ​​ണ് പു​​തി​​യ മൂ​​ന്നു നി​​ല കെ​​ട്ടി​​ടം.
പ്രി​​ന്‍​സി​​പ്പ​​ല്‍, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ എ​​ന്നി​​വ​​ര്‍​ക്കു​​ള്ള മു​​റി​​ക​​ളും കെ​​ട്ടി​​ട​​ത്തി​​ലു​​ണ്ട്. രാ​​ജ്യാ​​ന്ത​​ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ആ​​റു സ്മാ​​ര്‍​ട്ട് ക്ലാ​​സ് മു​​റി​​ക​​ളാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന​​ത്. എ​​ല്ലാ നി​​ല​​യി​​ലും ടോ​​യ്‌​ല​​റ്റു​​ക​​ളു​​മു​​ണ്ട്. കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ജ​​ല​​ല​​ഭ്യ​​ത​​യ്ക്കാ​​യി മ​​ഴ വെ​​ള്ള​​സം​​ഭ​​ര​​ണ ടാ​​ങ്കും നി​​ര്‍​മി​​ച്ചി​​ട്ടു​​ണ്ട്. ഐ​​ടി​​ഐ പ്രി​​ന്‍​സി​​പ്പ​​ല്‍ സൂ​​സി ആ​​ന്‍റ​ണി, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ കെ. ​​സ​​ന്തോ​​ഷ് കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ മ​​ന്ത്രി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.